Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിന് ബിജെപി; മോദി പങ്കെടുക്കേണ്ട പദ്ധതികളുടെ പട്ടിക സമർപ്പിക്കാൻ നിർദേശം

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സം‌സ്ഥാനങ്ങളിൽ തയാറാകുന്ന വൻ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയങ്ങൾക്കു നിർദേശം നൽകി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടതും ശിലാസ്ഥാപനം നടത്തേണ്ടതുമായ പദ്ധതികളുടെ പട്ടിക തയാറാക്കുകയാണു ലക്ഷ്യം. നിർമാണച്ചെലവ്, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം, ലഭ്യമായ അനുമതികൾ തുടങ്ങിയ വിവരങ്ങളാണു നൽകേണ്ടത്.

റെയിൽവേ, റോഡ് വികസനം, വ്യോമയാനം, പാർപ്പിടം, നഗരവികസനം തുടങ്ങി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കാണു മുൻഗണന. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുൻപു തന്നെ പദ്ധതികൾക്കു തുടക്കമിടുകയാണു ലക്ഷ്യം.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കു കിട്ടുന്ന വാർത്താപ്രാധാന്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാവും. വികസനോന്മുഖ സർക്കാരെന്ന പ്രതിച്ഛായയും ഗുണകരമാകുമെന്നാണു വിലയിരുത്തൽ.

related stories