Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൂഡ് ഓയിൽ വില താഴോട്ട്; പെട്രോൾ, ഡീസൽ വില മേലോട്ട്

fuel-price-petrol

കണ്ണൂർ ∙ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ധന വില കുതിക്കുന്നു.  ജൂണിൽ 79 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 75 ഡോളറിനു താഴെയെത്തിയിട്ടും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. 

ഒരു ലീറ്റർ പെട്രോളിന് 18 പൈസയും ഡീസലിനു 14 പൈസയുമാണ് ഇന്നു വർധിപ്പിച്ചത്. ജൂലൈ അഞ്ചു മുതൽ ഇന്നു വരെയുള്ള ദിവസങ്ങളിൽ പെട്രോളിനു മാത്രം വർധിപ്പിച്ചത് 1.26 രൂപയും ഡീസലിന് 1.12 രൂപയുമാണ്. പെട്രോളിന് 78.85 രൂപയും ഡീസലിന് 72.30 രൂപയുമാണ് കണ്ണൂരിൽ ഇന്നത്തെ ഇന്ധനവില.

പ്രധാന നഗരങ്ങളിലെ ഇന്ധനവില (ലീറ്ററിന്)

∙ തിരുവനന്തപുരം
പെട്രോൾ - 79.87 രൂപ, ഡീസൽ- 73.24

∙ കൊച്ചി
പെട്രോൾ - 78.48 , ഡീസൽ- 71.86

∙ കോഴിക്കോട്
പെട്രോൾ - 78.83, ഡീസൽ- 72.19

∙ ഡൽഹി
പെട്രോൾ - 76.76, ഡീസൽ- 68.43

∙ മുംബൈ
പെട്രോൾ - 84.14, ഡീസൽ- 72.61

∙ ചെന്നൈ
പെട്രോൾ - 79.67, ഡീസൽ- 72.24