Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡിൽ എട്ട് നക്സലുകൾ കൊല്ലപ്പെട്ടു

Naxal

റായ്പൂർ∙ ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് നക്സലുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടും. ജില്ലാ റിസർവ് ഗ്വാർഡ്, എസ്ടിഎഫ് എന്നിവരുമായുള്ള ഏറ്റുമുട്ടലിനു ശേഷം ദന്തേവാ‍ഡ – ബീജാപൂർ അതിർത്തി പ്രദേശത്തുനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽനിന്ന് ആയുധങ്ങളും സേന കണ്ടെത്തി. രണ്ട് ഇൻസാസ് റൈഫിളുകൾ, 303 റൈഫിളുകൾ എന്നിവയും നക്സലുകളിൽനിന്നു പിടിച്ചെടുത്തു.