Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബ വഴക്ക്; കൊല്ലത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

fire Representative Image

കൊല്ലം ∙ വഴക്കിനെ തുടർന്നു സഹോദരൻ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ യുവാവ് മരിച്ചു. ചടയമംഗലം മണ്ണാപറമ്പ് ശ്രീകൃഷ്ണവിലാസത്തിൽ ഉല്ലാസ് (26) ആണ് മരിച്ചത്. ഇളയ സഹോദരൻ സന്തോഷിനെ (19) അറസ്റ്റ് ചെയ്തു. അഞ്ചു ദിവസം മുൻപാണു സംഭവം. ഇരുവരും വഴക്കിട്ടതിനെ തുടർന്ന് സന്തോഷ്, ഉല്ലാസിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ചികിൽസയിലായിരുന്ന ഉല്ലാസ് ഇന്നു രാവിലെയാണു മരിച്ചത്.

related stories