Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമാലിൻ അടങ്ങിയ കൂന്തൽ എത്തിയെന്ന് വിവരം; ഏറ്റുമാനൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

Search-in-Ettumanoor-Fish-Market ഏറ്റുമാനൂർ മൽസ്യമാർക്കറ്റിൽ പരിശോധന നടത്തുന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ

കോട്ടയം∙ ഏറ്റുമാനൂർ മൽസ്യമാർക്കറ്റിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. തമിഴ്നാട്ടിൽനിന്ന് ഫോർമാലിൻ അടങ്ങിയ കൂന്തൽ മൽസ്യം എത്തിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാർക്കറ്റിലെ ഒരു കടയിൽനിന്ന് കൂന്തൽ മൽസ്യം പിടിച്ചെടുത്തു. ഫോർമാലിൻ പരിശോധനയ്ക്കായി വിദഗ്ധ സംഘം ഉടൻ തന്നെ മാർക്കറ്റിലെത്തും. പരിശോധനയ്ക്കുശേഷം മാത്രമേ ഫോർമാലിൻ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ തെർമോക്കോൾ പെട്ടിയിൽ‌ മൽസ്യം കൊണ്ടുവരാൻ പാടില്ലെന്ന നിർദേശം മാർക്കറ്റിലെ തൊഴിലാളികൾ ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കടക്കാർക്കു പിഴചുമത്തി.