Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ ശബ്ദം, ചെറിയ കുലുക്കം; ബെംഗളൂരുവിൽ ഉണ്ടായത് ഭൂചലനമല്ലെന്ന് അധികൃതർ

earthquake

ബെംഗളൂരു∙ പെട്ടെന്നുണ്ടായ വലിയ ശബ്ദവും ചെറിയ കുലുക്കവും ബെംഗളൂരുവിലെ ജനങ്ങളെ ഭയത്തിലാക്കി. പലരും ഭൂചലനമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും അതല്ലെന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ (കെഎസ്എൻഡിഎംസി) അറിയിച്ചു. നഗരത്തിൽ എവിടെയും ഭൂചലനം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും നാലുമണിക്കും ഇടയിലാണ് സംഭവം.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ കുലുക്കമുണ്ടായെന്ന് ആളുകൾ പറഞ്ഞതായി കെഎസ്എൻഡിഎംസി അധികൃതർ പറഞ്ഞു. വളരെ വേഗം വാർത്ത വാട്സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ പ്രചരിച്ചു. എന്താണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് വിദഗ്ദർ പരിശോധിച്ചു വരികയാണ്. പശ്ചിമ– ദക്ഷിണ ബെംഗളുരുവിലാണ് ആളുകളെ പരിഭ്രാന്തരാക്കിയ സംഭവം ഉണ്ടായത്.