Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് 20 മുതൽ വിമാന സർവീസുകൾ

alliance-ATR

കൊച്ചി ∙ കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് 20 മുതൽ വിമാന സർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ സബ്സിഡറിയായ അലയൻസ് എയർ ബെംഗളൂരുവിൽ നിന്നു കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുക. 70 പേർക്കു യാത്ര ചെയ്യാവുന്ന എടിആർ വിമാനങ്ങളാണു സർവീസിന് ഉപയോഗിക്കുക.

രാവിലെ ആറിനും പത്തിനും ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബെംഗളൂരുവിലേക്കും വിമാനം സർവീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂർ വഴി 7.30ന് ബെംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.

related stories