Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ പ്രളയക്കെടുതി താമസംവിനാ ദേശീയദുരന്തമായി പ്രഖ്യാപിക്കണം: രാഹുൽ

rahul-modi

ന്യൂഡൽഹി∙ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ച കേരളത്തിലെ പ്രളയക്കെടുതി ഏത്രയും വേഗം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിലവിൽ കേരളത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്ന അവസരത്തിലാണു പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തത്. സമാന ആവശ്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഇതല്ലെങ്കിൽ പിന്നെ ഏതാണു ദേശീയ ദുരന്തമെന്നും അദ്ദേഹം ചോദിച്ചു.

പ്രിയ പ്രധാനമന്ത്രി, കേരളത്തിലെ പ്രളയക്കെടുതി എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അപേക്ഷ. നമ്മുടെ ജനത്തിന്റെ ജീവനും ജീവനോപാധിയും ഭാവി തന്നെയും അപകടാവസ്ഥയിലാണ് – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങൾക്കു സഹായവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

‘കേരളത്തിലും കർണാടകയിലും കനത്ത മഴ വലിയ തോതിൽ നാശം വിതച്ചിരിക്കുന്നു. നമ്മുടെ നേതാക്കൾക്കും പ്രവർത്തകർക്കും കോൺഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങളായ സേവനവും സ്നേഹവും രാജ്യത്തിനു മുന്നിൽ പ്രകടിപ്പിക്കാനുള്ള സമയമാണിത്. ദുരിതബാധിതരെ സഹായിക്കാൻ നമ്മുടെ ആളുകളെയും സൗകര്യങ്ങളെയും ഉപയോഗിക്കുക’ – രാഹുൽ ട്വീറ്റ് ചെയ്തു.

related stories