Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പമുണ്ട്, കേരളത്തിനായി പ്രാർഥിക്കുന്നു: ഐക്യദാർഢ്യവുമായി മാർപാപ്പ

Pope-Francis-

വത്തിക്കാൻ ∙ പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഫ്രാന്‍സിസ് മാർപാപ്പ. കേരളത്തിന് ഒപ്പമുണ്ടെന്നു വത്തിക്കാനിലെ പ്രാർഥനയ്ക്കിടെയാണു മാർപാപ്പ വ്യക്തമാക്കിയത്.

‘കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം. മരിച്ചവർക്കും മഴക്കെടുതിയിൽ വേദനിക്കുന്നവർക്കുമായി പ്രാർഥിക്കുന്നു. രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകണം.’– മാർപാപ്പ പറഞ്ഞു.

related stories