Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ സഹായമെന്ന നുണപ്രചരണം നടത്തിയത് എന്തിന്?; സിപിഎമ്മിനോട് ബിജെപി

ps-sreedharan-pillai (1)

കോഴിക്കോട്∙യുഎഇ കേരളത്തിന് 720 കോടിയുടെ സഹായം പ്രഖ്യാപിച്ചെന്ന നുണപ്രചരണം നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്നും വ്യാജ പ്രചരണം എന്തിനുവേണ്ടിയാണെന്നു സിപിഎം വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. മൂന്നാംകിട നേതാക്കളല്ല വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്. നുണ പ്രചരിപ്പിച്ച് അതിന്റെ അടിസ്ഥാനത്തിൽ സിപിഎം പ്രധാനമന്ത്രിയെ തെറിവിളിക്കുകയാണ്.

സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന യുഎഇ സ്ഥാനപതിയുടെ പ്രസ്താവന വന്നതോടെ മലയാളികളെ മൊത്തം സിപിഎം കബളിപ്പിച്ചതായി തെളിഞ്ഞുകഴി‍ഞ്ഞു. കേരളം ദുരിതമുഖത്തുനിൽക്കുമ്പോഴും കോടിയേരി ബാലകൃഷ്ണൻ നികൃഷ്ടമായ രീതിയിൽ നാണംകെട്ട രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ്. പ്രചരിപ്പിച്ച ‘ഹിമാലയൻ’ നുണകൾ പിൻവലിച്ചു മാപ്പുപറയുകയാണ് അഭിമാനമുള്ളവർ ചെയ്യുക. കോടിയേരി എന്തുചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്നും ശ്രീധരൻപിള്ള പറഞ്ഞു. സംഭവത്തിൽ എം.എ. യൂസഫലി കേസ് ഫയൽ ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. തൽക്കാലം കേന്ദ്രനേതൃത്വവും ബിജെപിയും മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി യാഥാർഥ്യം വിശദീകരിക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ആദ്യവെള്ളപ്പൊക്കമുണ്ടായപ്പോൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു കുട്ടനാട്ടിലെത്തി. രണ്ടാമതും വെള്ളപ്പൊക്കമുണ്ടായപ്പോൾ മണിക്കൂറുകൾക്കകം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടെത്തി. കോൺഗ്രസ് എംപിമാരെയും നേതാക്കൻമാരെയും തിരുവുണർത്തൽ നടത്തി ആനയിക്കേണ്ട ഗതികേടാണുള്ളത്.

ഡാമുകൾ തുറക്കണമെന്നു റവന്യൂമന്ത്രി അപേക്ഷിച്ചിട്ടും കൈയ്യൂക്കുള്ള വൈദ്യുതിമന്ത്രി വെള്ളം നിധിപോലെ സൂക്ഷിക്കണമെന്നാണു പറഞ്ഞത്. ഡാമുകൾ കൃത്യസമയത്തു മുന്നറിയിപ്പുനൽകി തുറക്കാത്തതിനാൽ ഇരന്നുവാങ്ങിയ ദുരന്തമാണു കേരളം നേരിട്ടത്. കേരളത്തിനു വിദേശസഹായം ആവശ്യമെങ്കിൽ കേന്ദ്ര വിദേശ മന്ത്രാലയത്തെ ബന്ധപ്പെട്ട് അതുനേടിയെടുക്കാൻ നിയമപരമായി വഴിയുണ്ട്. സംസ്ഥാനത്തെത്തെ സഹായിക്കാൻ കേന്ദ്രം പ്രാപ്തമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

related stories