Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം മനുഷ്യനിര്‍മിത ദുരന്തം, ഉത്തരവാദികളെ കണ്ടെത്തണം: വി.ഡി. സതീശൻ

VD Satheesan പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വി.ഡി. സതീശന്‍ സംസാരിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശന്‍. ഡാം മാനേജ്മെന്റിന്റെ പ്രാഥമിക പാഠം അറിയാത്തവര്‍ വരുത്തിവച്ചതാണിത്. വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റുനിന്നു. ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തണം. ആദ്യ രണ്ടു ദിവസം രക്ഷാപ്രവര്‍ത്തനത്തിനുപോലും സര്‍ക്കാര്‍ അനങ്ങിയില്ല. സുഖമില്ലാത്തവരെ കൊണ്ടുവന്നപ്പോള്‍ ആംബുലന്‍സ് പോലും ഉണ്ടായില്ല. മൃതദേഹങ്ങള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടേണ്ടിവന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും അഭിമാനം കൊള്ളേണ്ട. മുഖ്യമന്ത്രിയുടെ പരാമര്‍ശം മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവൊടിക്കുമെന്നും സതീശൻ പറഞ്ഞു. സതീശന്റെ പരാമര്‍ശത്തിനെതിരെ സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിഷേധമുയർന്നു.

related stories