Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്ത് അപകടം; രണ്ടു കുട്ടികൾ മരിച്ചു

adil-amalkrishna ആദിൽ, അമൽകൃഷ്ണ

തൃശൂർ∙ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ക്ഷേത്രത്തിനടുത്ത് റോഡിൽ നിന്നിരുന്ന അഞ്ച് വയസുകാരൻ വിദ്യാർഥിയും കാറിലുണ്ടായിരുന്ന നാലു വയസുകാരനുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന എട്ടു പേർക്കു പരുക്കേറ്റു.

ആറ്റുപുറം വലിയപറമ്പിൽ കബീറിന്റെ മകൻ ആദിൽ (നാല്) മണത്തല തൈക്കാട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അമൽ (അഞ്ച്) എന്നിവരാണു മരിച്ചത്.  ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്.