Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരേ കല്ലേറ്; രണ്ടു കുട്ടികൾക്ക് പരുക്ക്

kannur-attack-aganist-congress-workers ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലു തകർന്ന നിലയില്‍

കണ്ണൂർ∙ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരേ കല്ലേറ്. പിഞ്ചു കുഞ്ഞടക്കം രണ്ടു കുട്ടികൾക്കു പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് ആക്രമണം. പള്ളിപ്പാലത്തെ ചെറിയമഠം റെന്നി, പുത്തലത്തെ കുപ്പിൽ പുത്തൻ വീട്ടിൽ അനിയൻ കുഞ്ഞ് എന്നിവരുടെ വീടുകൾക്കു നേരേയായിരുന്നു ആക്രമണം. റെന്നിയുടെ മകൻ പ്ലസ് ടു വിദ്യാർഥി സജയക്കും (17), അനിയൻ കുഞ്ഞിന്റെ മകളുടെ ഒരു വയസ് തികയാത്ത കുഞ്ഞിനുമാണ് പരുക്കേറ്റത്.

കുട്ടികളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ജനലുകളും വാതിലും തകർത്തു. ജനൽ ചില്ലുകൾ തെറിച്ചാണ് കുട്ടികൾക്കു പരുക്കേറ്റത്. സ്കൂളിൽ എസ്എഫ്ഐ - കെഎസ്‌യു കുട്ടികൾ തമ്മിൽ തർക്കം നടന്നതിന്റെ തുടർച്ചയാണ് വീടു കയറിയുള്ള ആക്രമണമെന്നു പൊലീസ് കരുതുന്നു.