Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുസംരക്ഷണത്തിനു പ്രത്യേക മന്ത്രാലയം വേണമെന്നാണ് ആഗ്രഹം: ശിവരാജ് സിങ് ചൗഹാൻ

Shivraj Singh Chouhan ശിവരാജ് സിങ് ചൗഹാന്‍

ഖജുരാഹോ∙ മധ്യപ്രദേശിൽ പശുസംരക്ഷണത്തിനു പ്രത്യേക മന്ത്രാലയം രൂപീകരിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പശുക്കളെ സംരക്ഷിക്കുന്നതിനു ഗോ സംവർദ്ധക് ബോർഡ് നിലവിലുണ്ട്. എന്നാൽ ഇതിനായി പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിക്കുകയെന്നതു തന്റെ ഹൃദയത്തിൽ നിന്നുള്ള ആഗ്രഹമാണെന്നു പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ബോർഡിന് അതിന്റേതായ പരിമിതികളുണ്ടായിരിക്കാം. സർക്കാർ ഫണ്ടുകൾ അനുവദിക്കുന്നതും ചെറിയ തോതിൽ മാത്രമായിരിക്കും. എന്നാൽ ഒരു സ്വതന്ത്ര മന്ത്രാലയം രൂപീകരിക്കുന്നതോടെ പണത്തിന്റെ ലഭ്യതയ്ക്കു ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കില്ല. ജനങ്ങൾ അവർക്കാകുന്നത്രയും പശുക്കളെ വീടുകളിൽ പരിപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പശു സംരക്ഷണത്തിനായി ജനങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യണം. എല്ലാ വീടുകളിലും രണ്ടോ നാലോ പശുക്കളെ വളർത്തിയാൽ തന്നെ വലിയൊരു വിപ്ലവമാക്കി മാറ്റാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ പശു സംരക്ഷണ ബോർഡ് ചെയർമാൻ സ്വാമി അഖിലേശ്വരാനന്ദിനു കഴിഞ്ഞ ജൂണിൽ സർക്കാർ കാബിനറ്റ് റാങ്ക് നൽകിയിരുന്നു. സംസ്ഥാനത്ത് പശു മന്ത്രാലയം വേണമെന്ന് അഖിലേശ്വരാനന്ദ്  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.