Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാര ചർച്ചകള്‍ ഉടൻ തുടങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു: ഇന്ത്യയിൽ കണ്ണുനട്ട് ട്രംപ്

modi-trump യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും (ഫയൽ ചിത്രം)

വാഷിങ്ടൻ∙ യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എത്രയും പെട്ടെന്നു തുടങ്ങണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തന്നെ സന്തോഷവാനായി നിർത്തുന്നതിനാണ് ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

തീരുവകളുടെ രാജാവെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ട്രംപ് പല അമേരിക്കൻ സാധനങ്ങൾക്കും ഇന്ത്യ ഉയർന്ന താരിഫാണു ചുമത്തുന്നതെന്നും ആരോപിച്ചു. ഇന്ത്യ യുഎസിനെ വിളിച്ചു ചർച്ചകള്‍ ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് യുഎസുമായി ഒരു കരാറിന് ഇന്ത്യ ആവശ്യമുന്നയിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. യുഎസ് പ്രസിഡന്റിനെ സന്തോഷവാനാക്കാനാണ് ഇതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ മറുപടി നൽകി. മറ്റാരുമായും കരാറിന് ഇന്ത്യയ്ക്കു താൽപര്യമില്ല– ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ഇന്ത്യ യുഎസുമായി വ്യാപാര കരാറിന് താൽപര്യം പ്രകടിപ്പിച്ചതായി ട്രംപ് പറഞ്ഞിരുന്നു. 

അടുത്തിടെ ഇതു രണ്ടാം തവണയാണ് ട്രംപ് ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത്. കഴിഞ്ഞ ദിവസം യുഎസിന്റെ വ്യാപാര പ്രതിനിധി മാർക് ലിൻസ്കോട്ട് ഇന്ത്യയിലെത്തി വ്യാപാര കരാറിന്റെ സാധ്യകളെക്കുറിച്ച് ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. നേരത്തേ സൗത്ത് ഡെക്കോഡയിൽ നടന്ന സംയുക്ത ധനസമാഹരണ കമ്മിറ്റി യോഗത്തിലും ട്രംപ് ഇന്ത്യയെക്കുറിച്ച് സമാനമായ പ്രസ്താവന നടത്തിയിരുന്നു. വ്യാപാരകരാറിനു വേണ്ടി ഇന്ത്യൻ പ്രതിനിധി ട്രംപിനെ ഫോണിൽ‌ ബന്ധപ്പെട്ടെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. 

related stories