Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരിയ ഉണർവിൽ തുടക്കം; ഇടിവ് പ്രവണത കാണിച്ച് ഓഹരി വിപണി

Stock Market

കൊച്ചി∙ വ്യാപാരം തുടങ്ങുമ്പോൾ നേരിയ ഉയർച്ച കാണിച്ചെങ്കിലും അതു തുടരാനാകാതെ ഓഹരി വിപണി. നിഫ്റ്റി കഴിഞ്ഞ ദിവസം 10472.50ൽ ക്ലോസ് ചെയ്തെങ്കിൽ ഇന്നു വ്യാപാരം തുടങ്ങിയത് 10524.20ൽ ആയിരുന്നു. 34,733.58ൽ ക്ലോസ് ചെയ്ത ബിഎസ്ഇ ആവട്ടെ 34971.83ലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ തുടർന്ന് ഇടിവ് പ്രവണത കാണിച്ച വിപണി ഇതുവരെയും തിരിച്ചു കയറിയില്ല. 

നിഫ്റ്റി 10400ൽ താഴെ പോകാതെ നിൽക്കുന്നതു ശുഭസൂചനയാണെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു പറയുന്നു. ഇത് 10400ൽ താഴെ പോകുന്ന സാഹചര്യമുണ്ടായാൽ വിൽപന സ്വഭാവം പ്രകടമാകുമെന്നും അദ്ദേഹം വിലയിരുത്തി. ഏഷ്യൻ മാർക്കറ്റ് ട്രേഡിങ് ഇടിവിലായതും വ്യവസായോൽപാദനം കുറവു രേഖപ്പെടുത്തിയതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്. വ്യവസായോൽപാദനം കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. 

ഇന്ത്യൻ കറൻസിയുടെ മൂല്യത്തിൽ ഇന്നുണ്ടായ ഇടിവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ക്രൂഡോയിൽ വില വർധിച്ചു. വിപണിയിൽ വ്യാപാരത്തിലുള്ള 1000 സ്റ്റോക്കുകൾ ഉണർവും 634 സ്റ്റോക്കുകൾ ഇടിവും കാണിക്കുന്നുണ്ട്. ഫാർമ സെക്ടർ, ഐടി, ഷെയറുകൾക്കു വിപണിയിൽ ഉണർവാണുള്ളത്. ഓട്ടോ, സ്വകാര്യ ബാങ്ക് ഓഹരികളിൽ ഇടിവ് ദൃശ്യമാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്യുമ്പോൾ 73.56 ആയിരുന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 73.88ലാണ്.