Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളത്തിന് 450 കോടി കൂടി; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഗഡ്കരി

nitin-gadkari-kannur വിവിധ ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം

കണ്ണൂർ∙ പ്രളയത്തിൽ തകർന്ന കേരളത്തിലെ റോഡുകൾ പുനർ‌നിർമിക്കുന്നതിന് 450 കോടി രൂപ കൂടി അനുവദിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നേരത്തേ 250 കോടി അനുവദിച്ചിരുന്നു. വികസനകാര്യത്തിൽ സംസ്ഥാനത്തോടു യാതൊരു വിവേചനവും കേന്ദ്രം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തലശേരി–മാഹി നാലുവരി ബൈപാസ് നിർമാണത്തിന് 1181 കോടി, നീലേശ്വരം ടൗണിനു സമീപം നാലുവരി ആർഒബിയുടെ നിർമാണത്തിന് 82 കോടി, നാട്ടുകാൽ‌ മുതൽ‌ താണാവ് വരെ രണ്ടുവരി പാതയുടെ വിപുലീകരണത്തിന് 294 കോടി രൂപയും കേന്ദ്രം അനുവദിച്ചു. 3 മാസത്തിനകം പ്രവൃത്തി തുടങ്ങുമെന്നും ഗഡ്കരി വ്യക്തമാക്കി.

കേന്ദ്രവും കേരളവും ഭരിക്കുന്നതു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലുള്ള സർക്കാരുകളാണെങ്കിലും വികസനകാര്യത്തിൽ യാതൊരു വിവേചനവും കേന്ദ്രം കാണിക്കില്ലെന്നു ഗഡ്കരി വ്യക്തമാക്കി. റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതാണു കേരളത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം സ്ഥലമേറ്റെടുപ്പ് വേഗത്തിലായിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

related stories