Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഇടുക്കിയില്‍ ബിജെപി-ബിഎംഎസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

Representational image

തൊടുപുഴ ∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ മൂന്നു ബിജെപി-ബിഎംഎസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. ബിജെപി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, ജില്ലാ കമ്മിറ്റി അംഗം എസ്.ജി. മനോജ്, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീകുമാര്‍ എന്നിവരെയാണു പൊലീസ് അറസ്റ്റു ചെയ്തത്.

പ്രശ്‌നക്കാര്‍ വീണ്ടും ശബരിമലയില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റിനു പൊലീസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്ലാ ജില്ലകളിലും പ്രശ്‌നക്കാരുടെ പട്ടിക പൊലീസിന്റെ പക്കലുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.