Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ ചോറൂണിന് അവധിക്കെത്തിയ സിആര്‍പിഎഫ് ജവാൻ വാഹനാപകടത്തിൽ‌ മരിച്ചു

sukesh-1 സുകേഷ്

മൊകേരി(കണ്ണൂർ) ∙ മകന്റെ ചോറൂണിന് അവധിക്ക് നാട്ടിലെത്തിയ സിആർപിഎഫ് ജവാൻ വാഹനാപകടത്തിൽ മരിച്ചു. മൊകേരി പാത്തിപ്പാലം വള്ളിയായ് റോഡിലെ സനേഷ് നിവാസിൽ പി. സുകേഷാ(39)ണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ പൂക്കോടിനടുത്ത കുന്നപ്പാടി ബസാറിലാണ് അപകടമുണ്ടായത്.

സുകേഷ് സഞ്ചരിച്ച ബൈക്കും മാക്കൂൽ പീടിക സ്വദേശിയായ ശ്രീജിത്തിന്റെ ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പരുക്കേറ്റ ശ്രീജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാനായ സുകേഷ് കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഭാര്യ നിധിയുടെ വീടായ കാപ്പുമ്മലേക്ക് പോകവേയാണ് അപകടം. നിയ, ദക്ഷിത് എന്നിവർ മക്കളാണ്. ഗോപാലന്റെയും സരോജിനിയുടെയും മകനാണ്. സുധീഷ്, സാനേഷ് (സുബേദാർ, ഡൽഹി) എന്നിവർ സഹോദരങ്ങളാണ്.