Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; ലാത്തിച്ചാര്‍ജ്

KSU-March കെഎസ്‌യു മാര്‍ച്ച് സംഘര്‍ഷമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് തല്ലുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം ∙ ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുയർത്തി നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച ശേഷം ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.