Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൈനലിൽ 4 പേര്‍; ഇനി വാര്‍ത്താതാരത്തിനായുള്ള അന്തിമ വോട്ടെടുപ്പ്

newsmaker-2018 നമ്പി നാരായണന്‍, കെ.കെ.ശൈലജ, പി.എസ്.ശ്രീധരന്‍ പിള്ള

കൊച്ചി∙ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2018 അന്തിമപട്ടിക പ്രഖ്യാപിച്ചു. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള,  പ്രളയകാലത്ത് രക്ഷകരായ മല്‍സ്യത്തൊഴിലാളികള്‍ എന്നിവരാണു പട്ടികയില്‍. ഇതോടെ അന്തിമ വിജയിക്കായുള്ള വോട്ടെടുപ്പ് ആരംഭിച്ചു.

നിയമപോരാട്ടത്തിലൂടെ നീതി നേടിയെടുത്ത നമ്പി നാരായണന്‍, നിപ്പ പ്രതിരോധത്തിനു നേതൃത്വം നല്‍കിയ കെ.കെ.ശൈലജ, ശബരിമല സമരത്തിലൂടെ വാര്‍ത്തകള്‍ സൃഷ്ടിച്ച പി.എസ്.ശ്രീധരന്‍ പിള്ള, പ്രളയ രക്ഷാപ്രവര്‍ത്തനത്തിലൂടെ താരങ്ങളായ മല്‍സ്യത്തൊഴിലാളികള്‍ എന്നിവരില്‍, ഏറ്റവുമധികം പ്രേക്ഷക വോട്ടു നേടുന്നവരാകും ഇക്കൊല്ലത്തെ വാര്‍ത്താ താരം. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത ന്യൂസ് മേക്കര്‍ പ്രത്യേക പരിപാടിയിലാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്.

ആദ്യ റൗണ്ടിലെ 10 പേരില്‍നിന്ന് വോട്ടെടുപ്പില്‍ മുന്നിലെത്തിയ 4 പേരുകളാണു ഫൈനല്‍ ലിസ്റ്റില്‍  ഇടംപിടിച്ചത്. ഫൈനലിസ്റ്റുകള്‍ പങ്കെടുക്കുന്ന ന്യൂസ് മേക്കര്‍ സംവാദങ്ങള്‍ അടുത്ത ഞായറാഴ്ച മുതല്‍ സംപ്രേഷണം ചെയ്യും.  manoramanews.com/newsmaker  എന്ന വിലാസം സന്ദര്‍ശിച്ച് ഓണ്‍ലൈനിലും നിശ്ചിത ഫോര്‍മാറ്റില്‍ എസ്എംഎസിലും വോട്ടുകള്‍ രേഖപ്പെടുത്താം.