Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല നിരോധനാജ്ഞ: ഇന്നും സഭ പിരിഞ്ഞു; നടപടികള്‍ തടസപ്പെടുന്നത് ആറാം ദിവസം

Kerala-Assembly പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നു.

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്ഞയെ ചൊല്ലി പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ആറാം ദിവസമാണു നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നു.

സ്പീക്കറുടെ ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തി എല്‍എല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ചോദ്യോത്തരവേള റദ്ദാക്കിയിരുന്നു. സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. ബ്രൂവറി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.

പ്രതിപക്ഷത്തിന്റെ ആവശ്യം ശൂന്യവേളയില്‍ അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതിനിടെ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സത്യഗ്രഹം എട്ടാം ദിവസത്തിലേക്കു കടന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.