Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: നേതാക്കളുടെ പ്രതികരണങ്ങളിലൂടെ

Rajasthan Congress

ആത്മവിശ്വാസം വളർത്തുന്ന തിരഞ്ഞെടുപ്പ് ഫലം: ഉമ്മൻ ചാണ്ടി

കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും, വലിയ രാഷ്ട്രീയ മാറ്റത്തിനു തിരഞ്ഞെടുപ്പ് ഫലം ഇടയാക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മോദി വാഗ്ദാനങ്ങളുടെ പെരുമഴ നടത്തിയാണ് അധികാരത്തിലെത്തിയത്. അതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ കോണ്‍ഗ്രസിനെ കാത്തിരുന്ന തിര‍ഞ്ഞെടുപ്പാണിത്. 1980ല്‍ ഇന്ദിരഗാന്ധി തിരിച്ചുവന്നതുപോലെ കോണ്‍ഗ്രസ് തിരിച്ചുവരും. ആത്മവിശ്വാസം വളര്‍ത്തുന്ന തിരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷ ഐക്യത്തിനു സാധ്യത വര്‍ധിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദുർഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണം: വി.എം.സുധീരന്‍

ബിജെപിയുടെ അസഹനീയമായ ദുര്‍ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് വി.എം. സുധീരൻ. ജനങ്ങളര്‍പ്പിച്ച ഭരണം ജനദ്രേഹത്തിനുവേണ്ടി മാത്രം ബിജെപി ഉപയോഗിച്ചു. പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടേയും വില കുറയ്ക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. അതിനെയെല്ലാം മറച്ചുവയ്ക്കാന്‍ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടു. അതെല്ലാം പാഴ്‌വേലയായി. ജനവിരുദ്ധ ഭരണം നടത്തുന്നവര്‍ക്ക് ജനമനസുകളില്‍ ഇടമില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ജനാധിപത്യ മതേതര കക്ഷികള്‍ അധികാരത്തിലെത്തുമെന്നും സുധീരൻ പറഞ്ഞു.

ദിഗ്‌വിജയ് സിങ്

മധ്യപ്രദേശിൽ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് അനുകൂല സാഹചര്യമാണ്.

സഞ്ജയ് റാവത്ത് (ശിവസേന)

ഇത് കോൺഗ്രസിന്റെ ജയമാണെന്ന് പറയില്ല. പക്ഷേ, ജനങ്ങളുടെ പ്രതിഷേധമാണ്. ആത്മപരിശോധന ആവശ്യമാണ്.

അശോക് ഗെലോട്ട് (കോൺഗ്രസ്)

ജനഹിതം കോൺഗ്രസിനൊപ്പമാണ്. സീറ്റുകളുടെ എണ്ണം കൂടിയും കുറഞ്ഞും ഇരിക്കാം, പക്ഷേ, ജനഹിതം കോൺഗ്രസിനൊപ്പമാണ്. ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടും. ബിജെപി ഒഴികെയുള്ള സ്വതന്ത്രസ്ഥാനാർഥികളും മറ്റു പാർട്ടികളുടെയും പിന്തുണ സ്വീകരിക്കും.

രാജ്നാഥ് സിങ് (കേന്ദ്ര ആഭ്യന്തരമന്ത്രി)

സംസ്ഥാന സർക്കാരുകളുടെ പ്രകടനമാണ് വിലയിരുത്തിയത്. മോദി സർക്കാരിന്റെ പ്രതിഫലനമല്ല തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ നടപ്പിലാക്കിയ വൻസഖ്യം മഹാകൂടമി വലിയ പരാജയമായിരുന്നു. വലിയ ഭൂരിപക്ഷത്തിൽ ടിആർഎസ് ജയിച്ചു. വിജയിച്ച സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അഭിനന്ദനം.

related stories