Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായിഡുവിന്റെ വീഴ്ചയിൽ സന്തോഷിച്ച് ജഗൻമോഹൻ റെഡ്ഡി

ഹൈദരാബാദ് ∙ കോൺഗ്രസുമായി സഖ്യം രൂപീകരിച്ച് തെലങ്കാന തിരഞ്ഞെടുപ്പിനെ നേരിട്ട ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനേറ്റ തിരിച്ചടിയിൽ സന്തോഷിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രസിഡന്റ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന ടിഡിപിയും ജഗൻമോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈഎസ്ആർ കോൺഗ്രസുമാണ് ആന്ധ്രാപ്രദേശിൽ നിലവിലെ പ്രധാന പാർട്ടികൾ.



തെലങ്കാനയിൽ കോൺഗ്രസ് – ടിഡിപി സഖ്യം ഭരണത്തിലെത്തുകയും ആന്ധ്രയിലും ഈ സഖ്യം രൂപീകരിക്കപ്പെടുകയും ചെയ്താൽ അടുത്ത വർഷം നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടിയുടെ സാധ്യതകൾക്കു മങ്ങലേൽക്കുമെന്ന ആശങ്കയിലായിരുന്നു ജഗൻമോഹൻ റെഡ്ഡി. എന്നാൽ, തെലങ്കാനയിൽ നായിഡുവിനേറ്റ തിരിച്ചടി ആന്ധ്രയിൽ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു വ്യാപകപ്രചാരണ പരിപാടികൾ നടത്തുന്ന ജഗൻമോഹൻ റെഡ്ഡിക്കു മേൽക്കൈ നൽകും.