Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനിച്ചു താമസിച്ചിരുന്ന വയോധിക വീടിനു തീ പിടിച്ചു മരിച്ചു

alappuzha-map

ആലപ്പുഴ∙ തനിച്ചു താമസിച്ചിരുന്ന വയോധിക വീടിനു തീ പിടിച്ചു മരിച്ചു. കായംകുളം കണ്ടല്ലൂർ വടക്ക് വാഴുവേലിൽ വടക്കതിൽ ശങ്കരിയമ്മ (85) യാണു മരിച്ചത്. പാചകത്തിനിടയിൽ അടുപ്പിൽനിന്നു തീ പടർന്നതാണെന്നു കരുതുന്നു. സമീപവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശങ്കരിയമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയെത്തി തീ കെടുത്തി.