Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേത്രപടലങ്ങൾ 11 ദിവസം കഴിഞ്ഞും മാറ്റിവയ്ക്കാം; കണ്ടെത്തലുമായി യുഎസ് ഗവേഷകർ

വാഷിങ്ടൻ∙ നേത്രദാന രംഗത്ത് ഏറെ മാറ്റങ്ങൾക്കു വഴിതെളിക്കുന്ന കണ്ടെത്തലുമായി യുഎസ് ഗവേഷകർ. മരിച്ചയാളുടെ നേത്രപടലങ്ങൾ 11 ദിവസം വരെ കേടുകൂടാതെ സൂക്ഷിച്ചു മറ്റൊരാളിൽ വിജയകരമായി വച്ചുപിടിപ്പിക്കാമെന്നാണു കണ്ടെത്തൽ. കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്.

നിലവിൽ, ഏഴുദിവസത്തിൽ കൂടുതൽ സൂക്ഷിക്കുന്ന നേത്രപടലങ്ങൾ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കാറില്ല. ഈ കാലപരിധിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നാണു ഗവേഷകരുടെ പക്ഷം. എടുത്തു മാറ്റുന്ന നേത്രപടലം പ്രത്യേക ലായനിയിലാണ് കേടുകൂടാതെ സൂക്ഷിക്കുന്നത്.