Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സേനാവിമാനം കടലിൽ വീണു; 3 പേരെ കാണാതായി

US Navy Aircraft Crash

ടോക്കിയോ∙ യുഎസ് നാവിക സേനയുടെ ഗ്രേഹൗണ്ട് വിമാനം ഫിലിപ്പീൻസ് കടലിൽ വീണു മൂന്നുപേരെ കാണാതായി. എട്ടുപേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. യന്ത്രത്തകരാറാണ് അപകടകാരണമെന്നു യുഎസ് വിശദീകരിച്ചു.

സൈനികരുമായി ഫിലിപ്പീൻസ് കടലിലുള്ള യുഎസ്‌എസ് റൊണാൾഡ് റെയ്ഗനിലേക്കു പറക്കുമ്പോഴാണ് അപകടമുണ്ടായത്. ജപ്പാൻ സൈനികരുമൊത്തുള്ള അഭ്യാസത്തിനാണു റൊണാൾഡ് റെയ്ഗൻ ഫിലിപ്പീൻസ് കടലിൽ എത്തിയത്.