Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാവേറാക്രമണത്തിനെതിരെ അഫ്ഗാനിൽ മതശാസനം

Suicide bombing attack in Kabul Representative Image

കാബൂൾ∙ ചാവേറാക്രമണങ്ങൾ മതവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനിൽ മതശാസനം. അഫ്ഗാൻ ഉലമ കൗൺസിലിന്റേതാണു ഫത്‌വ. രണ്ടായിരത്തോളം അംഗങ്ങൾ പങ്കെടുത്ത കൗൺസിൽ സമ്മേളനത്തിലാണു നടപടി.

വെടിനിർത്തൽ പ്രഖ്യാപിക്കാൻ അഫ്ഗാൻ സർക്കാരിനോടും താലിബാൻ ഉൾപ്പെടെ ഭീകരസംഘടനകളോടും കൗൺസിൽ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് മതപണ്ഡിതരുടെ സഭ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത്.