Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാമനിർദേശപത്രിക സമർപ്പിക്കാൻ മുഷറഫിന് അനുമതി

Pervez Musharraf

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വ്യവസ്ഥകളോടെ നാമനിർദേശപത്രിക സമർപ്പിക്കാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനു സുപ്രീം കോടതി അനുമതി നൽകി. നിലവിൽ ദുബായിൽ താമസിക്കുന്ന മുഷറഫിനോട് 13നു കോടതിയിൽ ഹാജരാകാനും ചീഫ് ജസ്റ്റിസ് സാഖിബ് നിസ്സാർ അധ്യക്ഷനായ മൂന്നംഗം ബെഞ്ച് നിർദേശിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കേർപ്പെടുത്തിയ പെഷാവർ ഹൈക്കോടതി വിധിക്കെതിരെ മുഷറഫ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി.