Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാസായുധാക്രമണം: ബ്രിട്ടിഷുകാരൻ ബോധം വീണ്ടെടുത്തു

ലണ്ടൻ∙ നോവിചോക് രാസായുധ വിഷബാധയേറ്റ് ആശുപത്രിയിലായ ചാർളി റൗൾ ബോധം വീണ്ടെടുത്തായി സോൾസ്ബ്രിയിലെ ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിനൊപ്പം വിഷബാധയേറ്റ വനിത കഴിഞ്ഞദിവസം മരണമടഞ്ഞിരുന്നു. റഷ്യയിൽ നിന്നു ബ്രിട്ടനിലേക്കു കൂറുമാറിയ മുൻ കെജിബി ചാരൻ സെർജി സ്ക്രീപലും മകളും രാസായുധാക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ശേഷം രക്ഷപ്പെട്ടിരുന്നു. റഷ്യൻ സർക്കാരിന്റെ നിർദേശാനുസരണമെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തെ തുടർന്ന് ഇരുവരും ദീർഘകാലം ആശുപത്രിയിലായിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലും റഷ്യയാണെന്നാണ് ആരോപണം.