Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ ഇനി സ്വകാര്യ കമ്പനി ജീവനക്കാർക്ക്‌ എക്‌സിറ്റ്‌പെർമിറ്റ്‌ വേണ്ട

ദോഹ ∙ രാജ്യം വിടാൻ കമ്പനി ഉടമയുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന നിബന്ധനയിൽനിന്നു ഖത്തറിലെ സ്വകാര്യ മേഖലയിലെ 95% തൊഴിലാളികളെ ഇന്നു മുതൽ ഒഴിവാക്കും. തൊഴിൽനിയമത്തിൽ ഇതുസംബന്ധിച്ചു വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. എന്നാൽ  സർക്കാർ, അർധസർക്കാർ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ഭേദഗതി ബാധകമല്ല.   എക്‌സിറ്റ്‌ പെർമിറ്റ്‌ ആവശ്യമുള്ള 5% തൊഴിലാളികൾ ആരൊക്കെയെന്നതു തീരുമാനിക്കാൻ തൊഴിലുടമയ്‌ക്കാണ്‌ അവകാശം. തൊഴിലുടമയുടെ തീരുമാനം ജീവനക്കാർക്കു ചോദ്യം ചെയ്യാനാവില്ല. 

സുഷമ സ്വരാജ് ഇന്ന് ഖത്തറിൽ

ദോഹ ∙ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ടുദിവസത്തെ  സന്ദർശനത്തിനായി  ഇന്നു ഖത്തറിലെത്തും. 30, 31 തീയതികളിൽ കുവൈത്തും മന്ത്രി സന്ദർശിക്കും. ഗൾഫ് മേഖലയുമായി ഇന്ത്യയ്ക്കുള്ള പരമ്പരാഗത സഹകരണം കൂടുതൽ ശക്തമാക്കുകയാണു സന്ദർശ ലക്ഷ്യം. ഉന്നതതല പ്രതിനിധി സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി എന്നിവരുമായി സുഷമ സ്വരാജ് ചർച്ച നടത്തും.