Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എർദോഗന് വിമർശനം; മാധ്യമപ്രവർത്തകന് തടവുശിക്ഷ

Erdogan തയ്യിപ് എർദോഗൻ

ഇസ്തംബുൾ∙ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനെ ഏകാധിപതിയെന്നു വിശേഷിപ്പിച്ചതിനു മാധ്യമപ്രവർത്തകൻ ഹുസ്നു മഹല്ലിക്ക് 2 വർഷം തടവുശിക്ഷ. പ്രതിപക്ഷ പത്രത്തിൽ പംക്തികളെഴുതുന്ന മഹല്ലി 2016 ഡിസംബറിലാണ് അറസ്റ്റിലായത്. സിറിയയിലെ ഭീകരസംഘങ്ങൾക്കു തുർക്കിയുടെ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.