Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃതമായി വന്നാൽ അഭയമില്ല; യുഎസിൽ പുതിയ നിയമം

വാഷിങ്ടൻ ∙ മെക്സിക്കൻ അതിർത്തി വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാർക്ക് അഭയം നിഷേധിക്കുന്ന പുത്തൻ നിയമം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഒപ്പിടും. രാജ്യത്തു നിലവിലുള്ള കുടിയേറ്റ നിയമം ഉപയോഗിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾ രാജ്യത്തു പ്രവേശിക്കുന്നതു തടയാനാണു ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. നിയമവിധേയമായ കുടിയേറ്റ അപേക്ഷകൾ മാത്രം ഇനി പരിഗണിക്കും. 

യുഎസ് പാർലമെന്റ് പ്രസിഡന്റിന് അനുവദിച്ചുകൊടുത്തിട്ടുള്ള വിശേഷ അധികാരമനുസരിച്ച്, വിദേശികളുടെ പ്രവേശനം ‘രാജ്യതാൽപര്യം’ മാനിച്ചു പ്രസിഡന്റിനു തടയാമെന്നാണു പുതിയ ഉത്തരവിലൂടെ വ്യക്തമാക്കിയത്. നീക്കം നിയമവിരുദ്ധമെന്ന് മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു. ഹോണ്ടുറാസ്, എൽസാൽവദോർ, ഗ്വാട്ടിമാല, നിക്കരാഗ്വ തുടങ്ങിയ മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരെ തടയാനാണു പദ്ധതി.