Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ക്ഷേത്രത്തിലെത്തി മനമുരുകി പ്രാർഥിച്ച് ഒരു തൊട്ടിൽ കെട്ടിയാൽ സന്താനഭാഗ്യം ഉറപ്പ്!

Eloor Naranath Srikrishna temple അനപത്യദുഃഖം തീരാൻ സന്താനഗോപാല മൂർത്തിയായ ഭഗവാൻ അവരെ അനുഗ്രഹിക്കുന്നു

നാറാണത്തമ്പലത്തിൽ ദർശനം നടത്തി ക്ഷേത്രശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ ഒരു തൊട്ടിൽ കെട്ടിയാൽ ആ ദമ്പതികൾക്ക് അടുത്ത വർഷം ആകുമ്പോഴേക്കും ഒരു കുഞ്ഞു പിറക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള മേജർ ക്ഷേത്രമാണ്  ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് ഈ മഹാക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതീഹ്യം.

ചതുർബാഹുവായ നാരായണനാണ് ഇവിടത്തെ പ്രതിഷ്ഠ. കൃഷ്ണശിലയിലുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത് നാറാണത്ത് ഭ്രാന്തനാണ്. അമ്പലപ്പുഴ പാർത്ഥസാരഥിയെയും  നാറാണത്ത് തന്നെയാണ് പ്രതിഷ്ഠിച്ചത്. അവിടത്തെ പോലെ ഇവിടെയും എന്നും ക്ഷേത്രപരിസരത്ത് ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു. ഇന്നും ഉണ്ട് എന്നതും വിചിത്രമാണ്.

eloor3

രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയും ആണ് ക്ഷേത്രദർശന സമയം. സന്തതികൾ ഇല്ലാത്ത ദമ്പതികൾ തൊട്ടിൽ കെട്ടി കുട്ടിയുണ്ടായ ശേഷം ചോറൂണ്, തുലാഭാരം എന്നിവ നടത്താം എന്ന് നേരുകയും അടുത്ത വർഷം തന്നെ അത് നടത്താനുള്ള ഭാഗ്യം ഉണ്ടാവുകയും ചെയ്ത അനവധി പേരാണ് ഇത് ശരിവയ്ക്കുന്നത്. അനപത്യദുഃഖം തീരാൻ സന്താനഗോപാല മൂർത്തിയായ ഭഗവാൻ അവരെ അനുഗ്രഹിക്കുന്നു.

ഇവിടുത്തെ പ്രധാന വഴിപാടുകൾ – തൃക്കൈവെണ്ണ, വിഷ്ണുപൂജ, കളഭാഭിഷേകം, മുഴുക്കാപ്പ്, പട്ട് ചാർത്തൽ, കദളിപ്പഴം, ഉണ്ണിയപ്പം, പാൽപ്പായസ നേദ്യം, തുളസിമാല എന്നിവയാണ്. കിഴക്കോട്ട് ദര്‍ശനമായ ഭഗവാനെ തൊഴുന്നതിന് മുൻപ് പുറത്ത് ഉപദേവതമാരായ അയ്യപ്പനെയും, നാഗരാജ നാഗയക്ഷി, നവഗ്രഹങ്ങൾ എന്നിവയെ തൊഴുത് വേണം നാറാണത്തപ്പനെ തൊഴാൻ. നാലമ്പലത്തിനുള്ളിലാണ് ഉപദേവതയായ ഗണപതി. ക്ഷേത്രത്തിന് നാല് പ്രദക്ഷിണം ആണ് വയ്ക്കേണ്ടത്.

eloor2

എല്ലാ മാസവും തിരുവോണം നാളിൽ പ്രസാദ ഊട്ട് നടക്കാറുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം, അഷ്ടമിരോഹിണി, വൃശ്ചികത്തിലെ മണ്ഡലകാലം, മിഥുനത്തിലെ പ്രതിഷ്ഠാദിനം എന്നിവയാണ് വിശേഷദിവസങ്ങൾ. മീനമാസത്തിലെ രോഹിണി നാളിൽ ആറാട്ട് വരുന്ന രീതിയിൽ 10 ദിവസം മുൻപ് ഉത്സവം ആരംഭിക്കുന്നു.

എല്ലാ മലയാളമാസവും ഒന്നാംതിയതിയും നാരായണീയ പാരായണം നടക്കുന്നു. ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തിയത് പുലയന്നൂർ തന്ത്രിയാണ്. ഏലൂർ FACT കമ്പനിയുടെ പടിഞ്ഞാറ് ഭാഗത്താണ് അമ്പലം സ്ഥിതിചെയ്യുന്നത്.

Read more.. Vastu, Astrology, Temples