Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബത്തിൽ ഐശ്വര്യം നിറയാൻ തൃക്കാർത്തിക

deepam ഇക്കൊല്ലം ഡിസംബർ രണ്ടിനാണു തമിഴ് നാട്ടിൽ മിക്കയിടത്തും കാർത്തികൈ ദീപം ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ആചരിക്കുന്നതു ഡിസംബർ മൂന്നിനാണ്.

കുടുംബത്തിൽ ഐശ്വര്യം പകരുന്ന ദീപോത്സവമാണു തൃക്കാർത്തിക.  വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണു കേരളത്തിൽ തൃക്കാർത്തിക ആഘോഷിക്കുന്നത്. ഈ ദിവസം സന്ധ്യയ്ക്കു വീടു മുഴുവൻ മൺചെരാതുകളിൽ കാർത്തിക വിളക്കു കത്തിച്ച് അലങ്കരിക്കും.

തമിഴ് നാട്ടിൽ കാർത്തിക മാസത്തിലെ വെളുത്ത വാവു ദിവസം കാർത്തികൈദീപം ആഘോഷിക്കുന്നു. ഈ ആചാരത്തിന്റെ തുടർച്ചയാണു മലയാളികളുടെ തൃക്കാർത്തിക ഉത്സവം. 

ഇക്കൊല്ലം ഡിസംബർ രണ്ടിനാണു തമിഴ് നാട്ടിൽ മിക്കയിടത്തും കാർത്തികൈ ദീപം ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ആചരിക്കുന്നതു ഡിസംബർ മൂന്നിനാണ്.

മലയാള മാസങ്ങളിലൊന്നായ വൃശ്ചികമാസത്തിൽ കാർത്തിക വരുന്നതിനെ അടിസ്ഥാനമാക്കിയാണു നമ്മൾ കാർത്തികവിളക്ക് ആഘോഷിക്കുന്നത്. 

ദേവീക്ഷേത്രങ്ങളിലാണു തൃക്കാർത്തിക കൂടുതൽ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും തൃക്കാർത്തികയ്ക്കു പ്രാധാന്യമുണ്ട്.

Read More on Astro News