Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യത്തിന്റെ പ്രകാശമായ തൃക്കാർത്തിക ദേവീപ്രധാനം

x-default കേരളത്തിലെ ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ആചരിക്കുന്നത് ഡിസംബർ മൂന്നിനാണ്

കാർത്തികൈദീപം ഉത്സവത്തിൽ തമിഴ് നാട്ടിൽ സുബ്രഹ്മണ്യപൂജയ്ക്കാണു പ്രാധാന്യം നൽകുന്നതെങ്കിലും കേരളത്തിൽ തൃക്കാർത്തിക ദേവീപ്രധാനമാണ്.  രാവിലെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി, പകൽ മുഴുവൻ ദേവീഭജനം ചെയ്ത്, സന്ധ്യയ്കു വീടു മുഴുവൻ മൺചെരാതുകളിൽ വിളക്കു കത്തിച്ചുവയ്ക്കുക എന്നതാണ് തൃക്കാർത്തിക ദിനത്തിലെ ആചാരം.  

തൃക്കാർത്തിക സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ദുർഗാഭഗവതിയായ സാക്ഷാൽ പാർവതീദേവി കാർത്യായനി എന്ന രൂപത്തിൽ അവതരിച്ച ദിവസമാണു തൃക്കാർത്തിക എന്നാണ് ഐതിഹ്യങ്ങളിലൊന്ന്. അതുകൊണ്ടു ദേവിയുടെ ജന്മദിനം എന്ന നിലയിലാണു കേരളത്തിൽ തൃക്കാർത്തിക ആഘോഷിക്കുന്നത്. 

ശരവണപ്പൊയ്കയിൽ പിറന്നുവീണ സുബ്രഹ്മണ്യനെ കൃത്തികമാർ എന്ന ആറ് അമ്മമാർ എടുത്തുവളർത്തിയതു മൂലം ആറു മുഖമുണ്ടായെന്നാണു വിശ്വാസം. ഈയവസ്ഥയിൽ പാർവതീദേവി കുട്ടിയെ എടുത്ത് ഒന്നാക്കിയപ്പോൾ വീണ്ടും ഒരു മുഖമായി എന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ പാർവതീദേവി സുബ്രഹ്മണ്യനെ എടുത്തത് തൃക്കാർത്തിക ദിവസമാണ് എന്നും ഐതിഹ്യമുണ്ട്. അതാണ് ഈ ദിവസം സുബ്രഹ്മണ്യപൂജയ്ക്കു പ്രാധാന്യം വരാനുള്ള കാരണമെന്നും പറയുന്നു. 

∙ കേരളത്തിലെ ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ആചരിക്കുന്നത് ഡിസംബർ മൂന്നിനാണ്.  

Read More on Astrology News In Malayalam