Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവം രാശിക്കാരുടെ ഭാഗ്യ നിറങ്ങൾ

x-default

ഇടവം രാശിയിൽ ജനിച്ചവരുടെ ഭാഗ്യനിറങ്ങൾ കറുപ്പും കടുംനീലയും. വെളുപ്പ്, പച്ച എന്നിവയും അനുകൂല നിറങ്ങളാണ്. വെള്ളി, ബുധൻ, ശനി ഇവയാണ് അനുകൂല ദിന ങ്ങൾ. ഇന്ദ്രനീലം, വജ്രം, മരതകം  ഇവ ഭാഗ്യാനുകൂല്യം വർധിപ്പിക്കുന്ന രത്നങ്ങളാണ്. ഈ രാശിക്കാർക്ക് ഇന്ദ്രനീലം  ധരിക്കുന്നത് തൊഴിൽ നേട്ടവും ഭാഗ്യവർധനയും, വജ്രം ആരോഗ്യവും സൗഖ്യവും, മരതകം സന്താനസൗഖ്യവും മനശാന്തിയും നൽകുമെന്നാണ് വിശ്വാസം. 

രത്നം തിരഞ്ഞെടുക്കുന്നത് വിദഗ്ധ നിർദേശപ്രകാരം വേണം. ഈ രാശിക്കാർ ഐശ്വര്യപുഷ്ടിക്കും ശത്രുനാശത്തിനുമായി വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതാണ്. മഹാലക്ഷ്മീ ഭജനവും പതിവാക്കുക. സന്താനലബ്ധിക്ക് താമസം വന്നാൽ സന്താനഗോപാല മന്ത്രം ജപിച്ചുള്ള പൂജകളും യന്ത്രധാരണവും വിദഗ്ധ ജ്യോതിഷ നിർദേശ പ്രകാരം ചെയ്യാം. ഈ രാശിക്കാർക്ക് വ്യാഴം, ചൊവ്വ, ചന്ദ്രൻ എന്നീ ദശാകാലങ്ങൾ അത്ര ശുഭമായിരിക്കില്ല. അതത് ദ ശാകാലങ്ങളിൽ ദശാനാഥ പ്രീതിക്കായുള്ള പ്രാർഥനകൾ നടത്തുക. 

Read More on Astrology Magazine