Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഐശ്വര്യം കൊണ്ടുവരും നിലവിളക്ക്

Tradition സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കുമ്പോൾ നമഃശിവായ ജപിച്ചുകൊണ്ട് വിളക്ക്കൊളുത്തുക.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും വീട്ടിൽ വിളക്ക് തെളിയിച്ച് നാമം ജപിക്കണം. ഈ കലിയുഗകാലത്ത് വീട്ടിൽ ഒരു നേരമെങ്കിലും വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. രാവിലെ സമയമില്ലെങ്കിൽ  സന്ധ്യാസമയത്ത് വീടിന്റെ ഉമ്മറത്ത് ഹാളിൽ‌ വിളക്ക് കത്തിച്ച് വെക്കുന്നത് നല്ലതാണ്. കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കണം. എണ്ണ ഒഴിച്ച് ദീപം തെളിയിക്കുന്നതാണ് നല്ലത്. സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കു മ്പോൾ നമഃശിവായ ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തുക.

വൈകുന്നേരം വിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടണം. വിളക്ക് വെറും നിലത്ത് വെക്കരുത് ഒരു തളികയിൽ വേണം വിളക്ക് വെയ്ക്കാൻ. തീപ്പെട്ടിയും മറ്റും വിളക്ക് തെളിയിക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും കൊടി വിളക്കിലേക്ക് ഒരു തിരിയിട്ട് അതിൽ നിന്നും വിളക്ക് തെളിയി ക്കുന്നതാണ് നല്ലത്. (വിളക്കിൽ തിരിതെളിയിക്കുന്ന വിളക്കിന് കൊടി വിളക്ക് എന്നാണ് പറയുന്നത്) വീട്ടിൽ പെട്ടെന്ന് ഐശ്വര്യം വരാനായി വിഷു, കാർത്തിക വിളക്ക്, ദീപാവലി എന്നീ വിശേഷ ദിവസങ്ങളിൽ മൺ ചിരാതുകൊണ്ട് വീടും ചുറ്റുമതിലും അലങ്കരിക്കുന്നത് നല്ലതാണ്. ദീപം കത്തിത്തീരു ന്നതിനു മുൻപ് കെടുത്തുന്നവരുണ്ട് സ്വയം കെടട്ടെയെന്ന് കരുതുന്നവരുമുണ്ട്. എന്ത് തന്നെയായാലും ദീപം ഊതി കെടുത്തുന്നത് നല്ലതല്ല. കരിന്തിരി കത്തരുത് എന്നുള്ളവർക്ക് എണ്ണ ജ്വാലയിൽ വീഴ്ത്തിയോ തിരി എണ്ണയിലേക്ക് വലിച്ച് നീട്ടിയോ കെടുത്താവുന്നതാണ്. 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions