Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങയുടച്ചാലും രണ്ടുണ്ടു ഫലം !

Coconut

കേരളീയരുടെ ഭക്ഷണത്തിൽ നാളികേരം ഒരു അവശ്യവസ്തുവാണ്. ഭക്ഷണാവശ്യത്തിനായി നിത്യവും നമ്മൾ തേങ്ങയുടയ്ക്കാറുണ്ട്. തേങ്ങ ഉടയ്ക്കുന്നതിനും ചില ഫലങ്ങൾ ഉണ്ടെന്നാണ് നാട്ടുവിശ്വാസം.

തേങ്ങ വട്ടത്തിൽ രണ്ടുപകുതിയും തുല്യമായി ഉടഞ്ഞാൽ അന്നത്തെ വീട്ടുകാര്യങ്ങൾ ശുഭമായി പര്യവസാനിക്കും. ഉടയ്ക്കുമ്പോൾ തേങ്ങയുടെ കണ്ണുള്ള ഭാഗം കൂടുതലായി വന്നാൽ വീട്ടുകാര്യങ്ങളിൽ മന്ദത അനുഭവപ്പെടുമെങ്കിലും ഭക്ഷണം ആയാസരഹിതമായി വേഗത്തിൽ രുചികരമായി തയാറാക്കാൻ സാധിക്കും. തേങ്ങയുടെ കണ്ണുഭാഗം ചെറിയ മുറിയായി വന്നാൽ ഭക്ഷണം വിചാരിക്കുന്നത്ര കേമമാവില്ല എന്നാണു വിശ്വാസം.

തേങ്ങ പല കഷ്ണങ്ങളായി ഉടഞ്ഞാൽ അശുഭവും തടസ്സവുമാണ് ഫലം. ഉടൻതന്നെ മറ്റൊരു തേങ്ങ വിഘ്‌നനിവാരണനായ ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ചു മാറ്റി വയ്ക്കുകയും പിന്നീടു ക്ഷേത്രദർശനം നടത്തുമ്പോൾ ഭഗവാന്റെ മുന്നിൽ ഉടയ്ക്കുകയും വേണമെന്നാണ് പരിഹാരമായി പറയുന്നത്.