ബയോളജി അധ്യാപകൻ : നമുക്കെത്ര ശ്വാസകോശമുണ്ട്?. രാജു : നാല്. അധ്യാപകൻ (കോപിച്ച്) : ഗെറ്റ് ഔട്ട്! പുറത്തേക്കു പോകുന്ന വഴി രാജു : സാറിന്റെ രണ്ടും എന്റെ രണ്ടും ചേർത്താണ് നമുക്കു നാലു ശ്വാസകോശങ്ങളെന്നു പറഞ്ഞത്. പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് രാജുവിനോട് സീറ്റിൽപോയി ഇരുന്നുകൊള്ളാൻ അധ്യാപകൻ പറഞ്ഞു. ഇനി മറ്റൊരു ചോദ്യം. അഞ്ചു വയസ്സായ മകൻ :‘അമ്മേ, ഇന്നലെ നമ്മുടെ വെളുത്ത കോഴിയിട്ട മുട്ട വെളുത്തതായിരുന്നു. ഇന്നു കറുത്ത കോഴിയിട്ട മുട്ടയും വെളുത്തത്. അതെന്താ ഇങ്ങനെ?’ അമ്മയ്ക്ക് ഉത്തരം മുട്ടി....

ബയോളജി അധ്യാപകൻ : നമുക്കെത്ര ശ്വാസകോശമുണ്ട്?. രാജു : നാല്. അധ്യാപകൻ (കോപിച്ച്) : ഗെറ്റ് ഔട്ട്! പുറത്തേക്കു പോകുന്ന വഴി രാജു : സാറിന്റെ രണ്ടും എന്റെ രണ്ടും ചേർത്താണ് നമുക്കു നാലു ശ്വാസകോശങ്ങളെന്നു പറഞ്ഞത്. പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് രാജുവിനോട് സീറ്റിൽപോയി ഇരുന്നുകൊള്ളാൻ അധ്യാപകൻ പറഞ്ഞു. ഇനി മറ്റൊരു ചോദ്യം. അഞ്ചു വയസ്സായ മകൻ :‘അമ്മേ, ഇന്നലെ നമ്മുടെ വെളുത്ത കോഴിയിട്ട മുട്ട വെളുത്തതായിരുന്നു. ഇന്നു കറുത്ത കോഴിയിട്ട മുട്ടയും വെളുത്തത്. അതെന്താ ഇങ്ങനെ?’ അമ്മയ്ക്ക് ഉത്തരം മുട്ടി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബയോളജി അധ്യാപകൻ : നമുക്കെത്ര ശ്വാസകോശമുണ്ട്?. രാജു : നാല്. അധ്യാപകൻ (കോപിച്ച്) : ഗെറ്റ് ഔട്ട്! പുറത്തേക്കു പോകുന്ന വഴി രാജു : സാറിന്റെ രണ്ടും എന്റെ രണ്ടും ചേർത്താണ് നമുക്കു നാലു ശ്വാസകോശങ്ങളെന്നു പറഞ്ഞത്. പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് രാജുവിനോട് സീറ്റിൽപോയി ഇരുന്നുകൊള്ളാൻ അധ്യാപകൻ പറഞ്ഞു. ഇനി മറ്റൊരു ചോദ്യം. അഞ്ചു വയസ്സായ മകൻ :‘അമ്മേ, ഇന്നലെ നമ്മുടെ വെളുത്ത കോഴിയിട്ട മുട്ട വെളുത്തതായിരുന്നു. ഇന്നു കറുത്ത കോഴിയിട്ട മുട്ടയും വെളുത്തത്. അതെന്താ ഇങ്ങനെ?’ അമ്മയ്ക്ക് ഉത്തരം മുട്ടി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബയോളജി അധ്യാപകൻ : നമുക്കെത്ര ശ്വാസകോശമുണ്ട്?

രാജു : നാല്

ADVERTISEMENT

അധ്യാപകൻ (കോപിച്ച്) : ഗെറ്റ് ഔട്ട്!

പുറത്തേക്കു പോകുന്ന വഴി രാജു : സാറിന്റെ രണ്ടും എന്റെ രണ്ടും ചേർത്താണ് നമുക്കു നാലു ശ്വാസകോശങ്ങളെന്നു പറഞ്ഞത്.

പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് രാജുവിനോട് സീറ്റിൽപോയി ഇരുന്നുകൊള്ളാൻ അധ്യാപകൻ പറഞ്ഞു.       

ഇനി മറ്റൊരു ചോദ്യം. അഞ്ചു വയസ്സായ മകൻ :‘അമ്മേ, ഇന്നലെ നമ്മുടെ വെളുത്ത കോഴിയിട്ട മുട്ട വെളുത്തതായിരുന്നു. ഇന്നു കറുത്ത കോഴിയിട്ട മുട്ടയും വെളുത്തത്. അതെന്താ ഇങ്ങനെ?’ അമ്മയ്ക്ക് ഉത്തരം മുട്ടി.

Representative Image. Photo Credit : Baona / iStockphoto.com
ADVERTISEMENT

പള്ളിയിലെ കല്യാണച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ പത്തുവയസ്സുകാരി അച്ഛനോടു ചോദിച്ചു, ‘വധുവെന്താ തൂവെള്ള വസ്ത്രമണിഞ്ഞിരിക്കുന്നത്? എത്രയോ നല്ല കളർവസ്ത്രങ്ങളുണ്ടല്ലോ’. തൂവെള്ള നിറം വിശുദ്ധിയെയും സന്തോഷത്തെയും സൂചിപ്പിക്കുന്നുവെന്ന് അച്ഛൻ പറഞ്ഞുമനസ്സിലാക്കി. കുട്ടിയുെട സംശയം വർദ്ധിച്ചു. ‘അപ്പോൾ വരൻ തനിക്കറുപ്പു സ്യൂട്ട് ഇട്ടിരിക്കുന്നതോ?’ അച്ഛൻ വിഷമത്തിലായി.

Read Also : എങ്കിലുകളുടെ ലോകം

നമുക്കിനി കുറെ കുസൃതിച്ചോദ്യങ്ങൾ കേൾക്കാം.

1. സംഗതി നിങ്ങളുടെ സ്വന്തം. പക്ഷേ ഉപയോഗിക്കുന്നത് മിക്കപ്പോഴും മറ്റുള്ളവർ. ഏതാണ് സംഗതി? 

ADVERTISEMENT

2. എല്ലാ വിരലുകളും ഇടതുകൈയിലില്ലാത്തവരെ എന്താണു വിളിക്കുക? 

3. 10 മീറ്റർ ഉയരമുള്ള ഏണിയിൽനിന്ന് പണിക്കാരൻ താഴെ വീണു. പക്ഷേ പരുക്കൊന്നുമില്ല. എങ്ങനെ? 

4. ചില മാസങ്ങൾക്കു 31 ദിവസം, മറ്റു ചില മാസങ്ങൾക്ക് 30 ദിവസം. 28 ദിവസങ്ങളുള്ള എത്ര മാസങ്ങളുണ്ട്? 

5. ലോറി ഡ്രൈവർ വൺ–വേ റോഡിലൂടെ എതിർദിശയിൽ വേഗത്തിൽ പോകുകയാണ്. നാലു പൊലീസുകാർ ഇതു കണ്ടു. പക്ഷേ അവരിലാരും നടപടിയെടുത്തില്ല. എന്തുകൊണ്ട്? 

Read Also : നാമിങ്ങറിയുവതൽപം

6. നേരത്തേ അച്ഛൻ മരിച്ച ബാലനെ ബസപകടത്തിൽപ്പെട്ട് തല പൊട്ടി ആശുപത്രിയിലെത്തിച്ചു. ന്യൂറോ സർജൻ ബാലനെക്കണ്ടു. ‘അയ്യോ, എനിക്കിവനെ ഓപ്പറേറ്റ് ചെയ്യാൻ പറ്റില്ല.  ഇവനെന്റെ മകനാണ്’ എന്നായി ഡോക്ടർ. ഇതെങ്ങനെ സംഭവിച്ചു?

7. എനിക്കു പല്ലുകളുണ്ട്. പക്ഷേ ഒന്നും കഴിക്കാൻ കഴിയില്ല. ആരാണു ഞാൻ? 

Representative Image. Photo Credit : Drazen Zigic / iStockphoto.com

8. മത്സരയോട്ടത്തിൽ രണ്ടാമതോടുന്നയാളെ മറികടന്നു മുന്നേറിയാൽ നിങ്ങൾ എത്രാം സ്ഥാനക്കാരനാവും? 

9. എത്ര സൂക്ഷിച്ചുനോക്കിയാലും വേർതിരിച്ചു പറയാനാകാത്തവിധം രൂപസാമ്യമുള്ള രണ്ടു പെൺകുട്ടികൾ സ്കൂളിൽ ചേരാനെത്തി. കൗതുകം പൂണ്ട പ്രിൻസിപ്പൽ ചില ചോദ്യങ്ങൾ അവരോടു ചോദിച്ചു. നിങ്ങൾ ഇരട്ടക്കുട്ടികളാണോ? അല്ലെന്ന് ഇരുവരും പറഞ്ഞു. പ്രിൻസിപ്പലിന്റെ ജിജ്ഞാസ ഉണർന്നു. നിങ്ങൾ ഒരേ കുടുംബത്തിൽ നിന്നാണോ? ഒരേ അച്ഛനമ്മമാരുടെ മക്കളാണോ? ജനിച്ചത് ഒരേ ദിവസമാണോ? എല്ലാറ്റിനും ‘അതെ’ എന്നു കുട്ടികളിരുവരും പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു?

10. അഞ്ചു പൂച്ച അഞ്ചു മിനിറ്റിൽ അഞ്ച് എലിയെ കൊല്ലുമെങ്കിൽ, പത്തു പൂച്ച എത്ര മിനിറ്റിൽ പത്തെലിയെ കൊല്ലും?

ഉത്തരങ്ങൾ : 1. നിങ്ങളുടെ പേർ, 2. പ്രത്യേകിച്ച് ഒന്നും വിളിക്കേണ്ട. ആർക്കായാലും കുറെ വിരലുകളേ ഇടതുകൈയിൽ കാണൂ. ബാക്കി വലതുകൈയിലും കാലുകളിലും, 3. ആദ്യത്തെ പടിയിൽ നിന്നാണു വീണത്, 4. 12, 5. ഡ്രൈവർ ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു, 6. ഡോക്ടർ അമ്മയാണ്, 7. ചീപ്പ്, 8. രണ്ടാം സ്ഥാനക്കാരൻ. ഒന്നാമൻ മുന്നിലുണ്ട്, 9. ഒരു പ്രസവത്തിലെ മൂന്നു പേരിൽ രണ്ടു പേർ, 10. അഞ്ചു മിനിറ്റ്.

ലോകസാഹിത്യത്തിൽത്തന്നെ വിസ്മയകരമായ ചോദ്യോത്തരങ്ങളാണ് മഹാഭാരതത്തിലെ ‘യക്ഷപ്രശ്നം’. വിശേഷസാഹചര്യത്തിൽ നാല് അനുജന്മാരും മരിച്ചുകിടക്കുന്നതുകണ്ട് ദുഃഖിക്കുന്ന യുധിഷ്ഠിരനോട്, തന്റെ ചോദ്യങ്ങൾക്കു ശരിയുത്തരം നൽകിയാൽ അവരെ ജീവിപ്പിക്കാമെന്നു യക്ഷന്‍ പറഞ്ഞു. യുധിഷ്ഠിരൻ സമ്മതം മൂളി. ‘റാപ്പിഡ് ഫയർ’ ശൈലിയിൽ 126 ചോദ്യങ്ങളുതിർത്ത യക്ഷന് എല്ലാറ്റിനും  ശരിയുത്തരം കിട്ടി.

Read Also : താരതമ്യം ഏറെ വേണ്ട

ധർമമാർഗത്തിലേക്കു നയിക്കുന്നതിനുള്ള വഴിയായി വ്യാസൻ ഈ സംവാദത്തെ കരുതിയിരിക്കാം. ‘എന്താണ് ആശ്ചര്യം?’ എന്ന ചോദ്യത്തിന്റെ മറുപടി ശ്രദ്ധേയം. ‘ഓരോ ദിവസവും  എത്രയോ  പേർ മരിക്കുന്നതു കണ്ടുനിൽക്കുന്നവർ, തങ്ങൾ മരിക്കില്ലെന്നു വ്യാമോഹിക്കുന്നത്’ എന്നായിരുന്നു മറുപടി. നാല് അനുജന്മാരിൽ ഒരാളെ മാത്രം ജീവിപ്പിക്കാം, ആരെ വേണം എന്ന ചോദ്യത്തിന്, പതിനായിരം ആനകളുടെ ബലമുള്ള ഭീമനെന്നോ സവ്യസാചിയായ അർജുനനെന്നോ പറയാതെ, നകുലൻ എന്നു മറുപടി നൽകി. കാരണമെന്ത്? യുധിഷ്ഠിരൻ വിശദമാക്കി. കുന്തി, മാദ്രി എന്ന രണ്ടമ്മമാരും എനിക്കൊരുപോലെ. കുന്തിയുടെ മൂത്ത മകനായ ഞാൻ ജീവിച്ചിരിക്കുന്നു. മാദ്രിയുടെ മൂത്ത മകൻ നകുലനും ജീവിക്കട്ടെ. സന്തുഷ്ടനായ യക്ഷൻ താൻ യുധിഷ്ഠിരന്റെ പിതാവായ യമധർമനാണെന്നു വെളിവാക്കി, നാലു പേരെയും ജീവിപ്പിച്ചു.

അടക്കവും ഒതുക്കവും ലക്ഷ്യബോധവുമുള്ള ഫൈനൽ ഇയർ വിദ്യാർഥികളുടെ  ക്ലാസിൽ ഒരു അധ്യാപകനെത്തുമ്പോൾ മാത്രം വലിയ ബഹളം സ്ഥിരമായി കേട്ടിരുന്നു. അവരിൽ ഏതാനും പേരെ വിളിച്ച് പ്രിൻസിപ്പൽ കാരണമന്വേഷിച്ചു. പഠിപ്പിക്കുന്നതു തീരെ മനസ്സിലാകുന്നില്ലെന്നായി കുട്ടികൾ. ‘നിങ്ങൾ അപ്പപ്പോൾ സംശയം ചോദിച്ചാൽ മതി, ഉത്തരം കേൾക്കുമ്പോൾ കാര്യങ്ങൾ മനസ്സിലായിക്കൊള്ളും’ എന്ന് പ്രിൻസിപ്പൽ ഉപദേശിച്ചു. ‘എന്തെങ്കിലുമൊന്നു മനസ്സിലായെങ്കിലല്ലേ സംശയം ചോദിക്കാൻ കഴിയൂ, സർ?’ എന്ന പരാതിയുടെ മുന്നിൽ പ്രിൻസിപ്പലിന് ഉത്തരം മുട്ടി. അപ്പോൾ, അതാണു കാര്യം. മുന്നറിവുണ്ടെങ്കിലേ ചോദ്യം ചോദിക്കാൻ കഴിയൂ. ചോദ്യത്തിൽനിന്ന്, ചോദിക്കുന്നയാളിന്റെ മുന്നറിവും സമീപനവും  നിലവാരവും വെളിവാകും. നിലവാരമില്ലാത്ത ചോദ്യങ്ങളെ പരിഹസിക്കാതെ, അവർ ചോദിക്കാൻ കാട്ടിയ മനസ്സിനെ അഭിനന്ദിക്കാം. എല്ലാം അറിയാമെന്ന ഭാവത്തിൽ, സംശയം ചോദിക്കാത്തയാൾ കാര്യങ്ങൾ പഠിക്കുന്നില്ല. കേട്ടതും വായിച്ചതുമെല്ലാം ചോദ്യം ചെയ്യാതെ വെട്ടിവിഴുങ്ങുന്നവരും സത്യമറിയുന്നില്ല.

Representative Image. Photo Credit : Champpixs/ iStockphoto.com

ചോദ്യങ്ങളുടെ കാര്യത്തിൽ കൊച്ചുകുഞ്ഞുങ്ങളെ കണ്ടു പഠിക്കാം. അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അറിയാത്ത കാര്യങ്ങൾ മുറയ്ക്കു മനസ്സിലാക്കുകയാണവർ. നമ്മൾ മനസ്സിലാക്കിയാൽ മാത്രം പോരാ. കേട്ടതിനെക്കുറിച്ചു ചിന്തിച്ച് ആശയങ്ങൾ മനസ്സിലുറപ്പിക്കുകയും വേണം. കംപ്യൂട്ടറുകൾ ചിന്തിക്കുമോയെന്ന സ്ഥിരം ചോദ്യത്തിനു  മുൻപ്, മനുഷ്യൻ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യം വേണം.

‘കുഞ്ഞിനെപ്പോലെ ചിന്തിക്കുക, മുതിർന്നവനെപ്പോലെ യുക്തി പ്രയോഗിക്കുക, ജ്ഞാനിയെപ്പോലെ എഴുതുക’ എന്നു പ്രശസ്തമൊഴി. യുക്തിപ്രയോഗത്തിനു പിന്നിൽ ചോദ്യങ്ങൾ പലത്.

അറിവിന്റെ തുടക്കം ചോദ്യങ്ങളിലാണ്. പ്രാചീനമനുഷ്യൻ ആകാശത്തിലേക്കു  നോക്കി സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും കണ്ടു വിസ്മയിച്ച്, അവയെല്ലാം എന്ത് എന്ന ചോദ്യം ആവർത്തിച്ചു ചോദിച്ച്, ക്രമേണ വാനശാസ്ത്രത്തിലെത്തിയത് ഉദാഹരണം.

നമുക്ക് അറിയാത്ത വിഷയം തെറ്റാണെന്ന മട്ടിൽ ചോദ്യം ചെയ്തുകൂടാ. പക്ഷേ അതെന്താണെന്നു മനസ്സിലാക്കാനാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുകയും വേണം.

എന്തുകൊണ്ട് എന്ന് ആവർത്തിക്കുന്നത് നമ്മെ കൃത്യമായ അറിവിലേക്കു നയിക്കുന്നു. ടിവി റിമോട്ട് എന്ത്, എന്തിന് എന്നു ചോദിച്ചാൽ കുട്ടികളും ശരിയുത്തരം നല്കും. പക്ഷേ, ബട്ടണുകൾ മാറി മാറി അമർത്തുമ്പോൾ ചാനലുകൾ മാറി മാറി വരുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ എത്ര പേർക്കാണ് ഉത്തരം നല്കാൻ കഴിയുക! കൃത്യമായ അറിവുള്ളവർക്കേ ആ ചോദ്യത്തിനു ശരിയായ സമാധാനം പറയാൻ സാധിക്കു.

മഹത്തായ എത്രയോ കൃതികൾ രചിച്ച ഷേക്സ്പിയറുടെ വരികളിൽ ഏറ്റവും പ്രശസ്തം വലിയൊരു ചോദ്യമാണ്. ജീവിക്കണോ ആത്മഹത്യ ചെയ്യണോ എന്നു സംശയിക്കുന്ന ഹാംലെറ്റിന്റെ ആത്മഭാഷണത്തിന്റെ തുടക്കം – To be, or not to be - that is the question (Hamlet, 3:1:58). സങ്കടക്കടലിൽപ്പെട്ടു സംശയാലുക്കളാകുന്ന നിമിഷങ്ങളിൽ ചോദിച്ചുപോയേക്കാവുന്ന വലിയ ചോദ്യം.

വേണ്ടപ്പോൾ വേണ്ടവിധം വേണ്ട ചോദ്യങ്ങൾ ചോദിക്കാം. അറിവിന്റെ പടവുകൾ കയറാം.

Content Summary : Ulkazhcha Column - The art of asking the right questions