താരതമ്യം ഏറെ വേണ്ട
Mail This Article
എന്റെ വീട്ടിലെ സാധാരണ ദോശ തിന്ന് സന്തോഷിക്കുന്നതിലല്ല, അയലത്തെ വീട്ടിൽ എന്തിനു മസാലദോശയുണ്ടാക്കുന്നു എന്ന് അസൂയപ്പെടുന്നതിലാണ് എനിക്കു താല്പര്യം. ഇത്തരം അനാവശ്യതാരതമ്യങ്ങൾ നിഷ്പ്രയോജനമാണ്. അവ നമ്മുെട മനഃശാന്തി കെടുത്തും. ലോകത്തെ അതിധനികരുടെ മുൻനിരയിലുള്ള വാറൻ ബഫറ്റ് ഒരിക്കൽ പറഞ്ഞു: ‘നിങ്ങൾക്ക് അകത്തുള്ളതും പുറത്തേക്കുള്ളതുമായ രണ്ടു സ്കോർ കാർഡുകളുണ്ടെങ്കിൽ, അകത്തെ സ്കോർകാർഡിൽ തൃപ്തിയടയുന്നതു നന്നായിരിക്കും’. നിങ്ങൾക്കു കൃത്യനിഷ്ഠയുള്ളയാളായിരിക്കണമെന്നുണ്ടോ, അതോ അങ്ങനെയല്ലെന്നിരിക്കെ കൃത്യനിഷ്ഠയുള്ളയാളാണെന്ന് അന്യരെല്ലാം വിചാരിക്കണമെന്നുണ്ടോ? ഈ ചോദ്യത്തിൽ ബഫറ്റിന്റെ വിശദീകരണം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ അകത്തെ സ്കോർകാർഡ് മറ്റൊരാളിന്റെ പുറത്തെ സ്കോർകാർഡുമായി താരതമ്യപ്പെടുത്തുന്നത് മനഃസമാധാനത്തെ തകർക്കാം.