Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 147 ട്രെയിനി

BPCL BPCL

ഭാരത് പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറിയിൽ കെമിസ്റ്റ് ട്രെയിനി, ഓപ്പറേറ്റർ ട്രെയിനി, ജനറൽ വർക്ക്മാൻ ബി  ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 147 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 26.  

തസ്‌തിക, യോഗ്യത ചുവടെ :

കെമിസ്റ്റ് ട്രെയിനി: അംഗീകൃത സർവകലാശാലയിൽ നിന്ന് എംഎസ്‌സി കെമിസ്ട്രിയിൽ (ഫുൾടൈം) 60% മാർക്കോടെ ഫസ്റ്റ് ക്ലാസ് ജയം. അനലറ്റിക്കൽ കെമിസ്ട്രിക്കാർക്ക് മുൻഗണന. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

ഓപ്പറേറ്റർ ട്രെയിനി: 60% മാർക്കോടെ നേടിയ കെമിക്കൽ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ (എഐസിടിഇ അംഗീകൃത ഫുൾടൈം കോഴ്സ്). ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

ജനറൽ വർക്ക്മാൻ ബി(ട്രെയിനി)–കെമിക്കൽ: 60% മാർക്കോടെ നേടിയ കെമിക്കൽ എൻജിനീയറിങ്/ ടെക്നോളജി  ഡിപ്ലോമ (എഐസിടിഇ അംഗീകൃത ഫുൾടൈം കോഴ്സ്). ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

ജനറൽ വർക്ക്മാൻ ബി(ട്രെയിനി)–മെക്കാനിക്കൽ: 60% മാർക്കോടെ നേടിയ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ (എഐസിടിഇ അംഗീകൃത ഫുൾടൈം കോഴ്സ്). ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

ജനറൽ വർക്ക്മാൻ ബി(ട്രെയിനി)– ഇലക്ട്രിക്കൽ: 60% മാർക്കോടെ നേടിയ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇല്ക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ  (എഐസിടിഇ അംഗീകൃത ഫുൾടൈം കോഴ്സ്). ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

ജനറൽ വർക്ക്മാൻ ബി(ട്രെയിനി)– ഇൻസ്ട്രുമെന്റേഷൻ: 60% മാർക്കോടെ നേടിയ ഇൻസ്ട്രുമെന്റ് ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ  എൻജിനീയറിങ് ഡിപ്ലോമ  (എഐസിടിഇ അംഗീകൃത ഫുൾടൈം കോഴ്സ്). ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

എസ്‌സി/എസ്ടി/ അംഗപരിമിതർ എന്നിവർക്ക് 50% മാർക്ക് മതി. 2018 ഒക്ടോബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കും.  

പ്രായം: 18–30 വയസ്. യോഗ്യരായവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുകൾ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ കൊച്ചിയിലായിരിക്കും. 

അപേക്ഷിക്കേണ്ട വിധം: www.bharatpetroleum.com>careers എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ ലഭിക്കും.   വിജ്ഞാപനത്തിലെ വിശദാംശങ്ങൾ വായിച്ചു മനസിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

തസ്തിക -ഒഴിവുകളുടെ എണ്ണം-ശമ്പളം

കെമിസ്റ്റ് ട്രെയിനി-13-13500–31000

ഓപ്പറേറ്റർ ട്രെയിനി-12-13500–31000

ജനറൽ വർക്ക്മാൻ ബി (ട്രെയിനി)-122 (കെമിക്കൽ–63, മെക്കാനിക്കൽ–32, ഇലക്ട്രിക്കൽ–10, ഇൻസ്ട്രുമെന്റേഷൻ– 17)-11500–20000