Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരവാദിത്തത്തിൽ നിന്ന്് ഒളിച്ചോടിയാൽ

സെബിൻ എസ്. കൊട്ടാരം
sskottaram@gmail.com
Un Happy

ജീവിതത്തിൽ കൊച്ചുകുട്ടി മുതൽ വയോധികർ വരെ വിവിധ ഉത്തരവാദിത്തങ്ങളാൽ ബന്ധിതരാണ്. അവ നിറവേറ്റാതെ മറ്റു കാര്യങ്ങൾക്ക്് അമിത പ്രാധാന്യം കൊടുക്കുമ്പോൾ അവരുടെ ജീവിതത്തിൽ താളപ്പിഴകളുണ്ടാകുന്നു; അത് അസംതൃപ്്തിക്കും ഒറ്റപ്പെടലിനും കാരണമായിത്തീരും. 

ഓരോ വ്യക്തിയും അവരുടേതായ ധർമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ഭഗവദ്ഗീതയിൽ പറയുന്നു. പതിധർമം, പത്നിധർമം, മാതൃ-പിതൃധർമം തുടങ്ങി ഓരോ ജീവിതാവസ്ഥയിലും തൊഴിലിലും പുലർത്തേണ്ട  ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളുമുണ്ട്. ഇതിൽ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങൾക്കു പിന്നാലെ പോകുകുമ്പോൾ ജീവിതം പരാജയമായിത്തീരുന്നു.

കഴിഞ്ഞ ദിവസം ഒരു വ്യക്തി വിളിച്ചു. ഒറ്റ മകനാണ്. വളരെ ലാളിച്ച്് എല്ലാക്കാര്യങ്ങളും ചെയ്തു കൊടുത്ത് വളർത്തി. ഇപ്പോൾ എൻജിനീയറിങ് കോഴ്സ് കഴിഞ്ഞിട്ട്് നാലു വർഷമായി. തോറ്റ പേപ്പറുകൾ ഓരോന്നായി എഴുതിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും പഠിക്കണമെങ്കിൽ അമ്മ അടുത്തിരിക്കണം. അമ്മ അടുത്ത്് നിന്ന്് മാറിയാൽ ഒന്നുകിൽ സ്മാർട്ട്് ഫോണിൽ വെറുതെ ഫെയ്സ്ബുക്കും വാട്ട്്സ്ആപ്പും നോക്കിയിരിക്കും. അല്ലെങ്കിൽ യുട്യൂബിൽ ഇഷ്്ടമുള്ള പ്രോഗ്രാമുകൾ കണ്ടിരിക്കും. അല്ലെങ്കിൽ ടിവി ഓൺ ചെയ്ത് കാണും. ഇപ്പോൾ എന്റെ ജീവിതം തകർന്നുവെന്ന്് പറഞ്ഞ്് ഇടയ്ക്കിടെ ദേഷ്യപ്പെടും. സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തതിന് ആരാണ് ഉത്തരവാദി.

കുടുംബത്തിൽ, ജോലിയിൽ, ബിസിനസിൽ ഒക്കെ ഉത്തരവാദിത്തങ്ങളുണ്ട്. ചിലരുണ്ട്, ബിസിനസിൽ തുടക്കമിട്ട്് ഒരു നിലയിലെത്തുന്നതു വരെ വലിയ ആവേശമാണ്. പിന്നീട് ആ ആവേശം തണുക്കുന്നു. അതോടെ ശ്രദ്ധ കുറയുന്നു. കുടുംബത്തിലാകട്ടെ, ജീവിത പങ്കാളിയോടുള്ള ഉത്തരവാദിത്തം വേണ്ടവിധം നിർവഹിക്കാതെ ജോലിക്കോ പൊതുപ്രവർത്തനത്തിനോ മറ്റു കാര്യങ്ങൾക്കോ കൂടുതൽ പ്രാധാന്യം നൽകുന്നവരും പതി- പത്നി ധർമം പാലിക്കാത്തവരാണ്. മക്കളുടെയോ കൊച്ചുമക്കളുടെയോ കാര്യം വേണ്ടവിധം ശ്രദ്ധിക്കാതെ സംഘടനാ പ്രവർത്തനങ്ങൾക്കും മറ്റു താല്്പര്യമുള്ള കാര്യങ്ങൾക്കുമായി കൂടുതൽ സമയം ചെലവഴിക്കുന്നവരും അവരുടെ ധർമം പാലിക്കാത്തവരാണ്. ഇങ്ങനെയുള്ളവരോട്് മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടത്ര അടുപ്പവും സ്നേഹവും ഉണ്ടാവുകയില്ല. അതിനു കാരണം അവൻ തന്നെയാണ്, അവരുടെ കർമഫലമാണ്.

മാതാപിതാക്കളുടെ സ്വത്തുക്കൾ മുഴുവൻ എഴുതി വാങ്ങിയശേഷം അവരെ വൃദ്ധസദനങ്ങളിലാക്കുകയും തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്യുന്ന മക്കൾ പുത്ര -പുത്രീ ധർമം പാലിക്കാത്തവരാണ്. സ്വാർഥതയിലേക്കു ചുരുങ്ങുന്ന ഇത്തരക്കാർക്ക്് സമാധാനം ലഭിക്കാത്തതിനു കാരണം അവരുടെ തന്നെ ജീവിതത്തോടുള്ള കാഴ്ചപ്പാടും പ്രവൃത്തികളുമാണ്.

ജോലി ചെയ്യുന്ന സ്ഥാപനത്തോട് ആത്മാർഥതയില്ലാതെ, മര്യാദയും ഉത്തരവാദിത്തങ്ങളും മറന്നു പ്രവർത്തിക്കുന്നവരും തൊഴിൽ ധർമം പാലിക്കാത്തവരാണ്്. 

ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയേക്കാളും എക്സ്പീരിയൻസിനേക്കാളും ആ വ്യക്തിയുടെ ജോലിയോടുള്ള മനോഭാവവും അയാൾ കാത്തുസൂക്ഷിക്കുന്ന ധാർമിക മൂല്യങ്ങളുമാണ് ഇന്ന്് തൊഴിലിലെ ഉയർച്ചയ്ക്ക്് പ്രധാന മാനദണ്ഡമായി കാണുന്നത്. അതിനാൽ സ്വഭാവവൈശിഷ്്ട്യം നി ലനിർത്തിയാൽ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അല്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിൽ തീർച്ചയായും നിങ്ങൾ വിലമതിക്കപ്പെടും.അതിനാൽ പഠനത്തിൽ, ജോലിയിൽ, കുടുംബ ജീവിതത്തിൽ, ബിസിനസിൽ, മറ്റു കർമ മേഖലകളിൽ നിങ്ങളുടെ ഉത്തരവാദിത്തം മറക്കാതിരിക്കാം. അവിടെ സന്തോഷവും സമാധാനവും ഉയർച്ചയും നിറയും. 

More Motivational Stories>>