Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംയിസിൽ 701 ഒഴിവ്, ശമ്പളം: 9300–34800+ഗ്രേഡ് പേ 4600 രൂപ

aiims-bhubaneswar

ഡൽഹിയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് നഴ്സിങ് ഒാഫിസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 551ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 12.

റിക്രൂട്ട്മെന്റ് നോട്ടിസ് നമ്പർ: 1/2018.

ഒഴിവ്: 551

ജനറൽ–279, എസ്‌സി–82, എസ്ടി–41, ഒബിസി–149.

യോഗ്യത: 

1) ബിഎസ്‌സി(Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്

അല്ലെങ്കിൽ

ബിഎസ്‌സി(പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്

2)  ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

അല്ലെങ്കിൽ

1) ജനറൽ നഴ്സിങ് മിഡ്‌വൈ‌ഫറിയിൽ ഡിപ്ലോമ.

2) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

3) രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

പ്രായം: 18–30 വയസ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി ഉയർന്ന പ്രായപരിധി കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

ശമ്പളം: 9300–34800+ഗ്രേഡ് പേ 4600 രൂപ.

അപേക്ഷാഫീസ്: 500 രൂപ.. പട്ടികവിഭാഗക്കാർക്ക്: 100 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല.

ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഫീസടയ്ക്കാം.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 16ന് പരീക്ഷ നടക്കും. 

ഒാൺലൈനായി അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.aiimsexams.org എന്ന വെബ്സൈറ്റ് കാണുക.

150 അധ്യാപകർ

ഡൽഹിയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ, ലക്ചറർ(നഴ്സിങ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ ഒൻപത്.

അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, ബയോടെക്നോളജി, കാർഡിയോതൊറാസിക് സെന്റർ, കമ്യൂണിറ്റി മെഡിസിൻ, സെന്റർ ഫോർ ഡെന്റൽ എജ്യൂക്കേഷൻ ആൻഡ് റിസർച്, എമർജൻസി മെഡിസിൻ ആൻഡ് ജെപിഎൻഎടിസി, ഒാർത്തോപീഡിക്സ്, ഇഎൻടി, ഗ്യാസ്ട്രോഎൻട്രോളജി, ജിഐ സർജറി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹെമറ്റോളജി, ലബോറട്ടറി മെഡിസിൻ, മെഡിക്കൽ ഒാങ്കോളജി ആൻഡ് എൻസിഐ JHAJJHAR,  പ്രിവന്റീവ് ഒാങ്കോളജി(എൻസിഐ JHAJJHAR ആൻഡ്  ഡോ.ബിആർഎ–ഐആർസിഎച്ച്), മെഡിസിൻ, നെഫ്രോളജി, ന്യൂക്ലിയർ മെഡിസിൻ, ന്യൂറോ സയൻസസ് സെന്റർ ആൻഡ് ജെപിഎൻഎടിസി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഡോ.ആർപി സെന്റർ ഫോർ ഒഫ്താൽമിക് സയൻസസ്, പതോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ഫിസിയോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, സൈക്യാട്രി ആൻഡ് എൻഡിഡിടിസി, സൈക്യാട്രി, ഡോ.ബിആർഎ–ഐആർസിഎച്ച് ആൻഡ് എൻസിഐ JHAJJHAR, റേഡിയോതെറപ്പി(ഡോ.ബിആർഎ–ഐആർസിഎച്ച്/എൻസിഐ JHAJJHAR), റുമറ്റോളജി, സർജിക്കൽ ഒാങ്കോളജി(ഡോ.ബിആർഎ–ഐആർസിഎച്ച്/എൻസിഐ JHAJJHAR),  , സർജിക്കൽ ഡിസിപ്ലിൻസ് ആൻഡ് ജെപിഎൻഎടിസി, കോളജ് ഒാഫ് നഴ്സിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

കൂടുതൽ വിവരങ്ങൾക്ക്: www.aiimsexams.org 

Job Tips >>