Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേയിൽ 413 അപ്രന്റിസ്

train-3

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പൂർ ഡിവിഷൻ, വാഗൺ റിപ്പയർ ഷോപ്പ്/റായ്പൂർ എന്നിവിടങ്ങളിൽ വിവിധ ട്രേഡുകളിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ‌413ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ ഒൻപത്.

വെൽഡർ, ടർണർ, കാർപെന്റർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്/ഹിന്ദി), കംപ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പെയിന്റർ, ഒാഫിസ് അസിസ്റ്റൻസ് കം കംപ്യൂട്ടർ ഒാപറേറ്റർ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ,  മെഷിനിസ്റ്റ്, മെക്കാനിക് മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിലാണ് ഒഴിവ്. 

യോഗ്യത: പത്താം ക്ലാസ് ജയം (10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.

പ്രായം: 15–24 വയസ്. 2018 ഒാഗസ്റ്റ് 16 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. 

പട്ടിക വിഭാഗക്കാർക്ക് അഞ്ചും  ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: 

യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് പ്രവേശനം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും. 

വിശദവിവരങ്ങൾക്ക്: www.secr.indianrailways.gov.in

Read More : Jobs and Career