Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

MTNL: 38 അസിസ്റ്റന്റ് മാനേജർ

mtnl

മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. 38 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27

അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് അവസരം. അസിസ്റ്റന്റ് മാനേജർ (ഹ്യൂമൻ റിസോഴ്സ്) തസ്തികയിൽ ആറൊഴിവുകളും അസിസ്റ്റന്റ് മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) തസ്തികയിൽ 15 ഒഴിവുകളും അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്/ജെഎഒ) തസ്തികയിൽ 17 ഒഴിവുകളുമാണുള്ളത്. 

അസിസ്റ്റന്റ് മാനേജർ (ഹ്യൂമൻ റിസോഴ്സ്) 

ഒഴിവ്: ആറ് (ജനറൽ–3, എസ്‌സി–1, ഒബിസി–2)

യോഗ്യത: ദ്വിവൽസര ഫുൾടൈം എംബിഎ, എംഎസ്ഡബ്ല്യു, എംഎ (പിഎം ആൻഡ് ഐആർ)/ ഹ്യൂമൻ റിസോഴ്സ്/ പഴ്സനെൽ സ്പെഷലൈസേഷനോടെ  തത്തുല്യ പിജി ഡിപ്ലോമ (ഫുൾ‌ടൈം)

പ്രായപരിധി: 2018 സെപ്റ്റംബർ 27 ന് 23 – 30 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിനു അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്.വിമുക്‌ത ഭടൻമാർക്ക് അഞ്ചു വർഷം ഇളവ് ലഭിക്കും.

അസിസ്റ്റന്റ് മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്)

ഒഴിവ്: 15 (ജനറൽ–8, എസ്‌സി–2, എസ്ടി– 1, ഒബിസി–4)

യോഗ്യത: ദ്വിവൽസര ഫുൾടൈം എംബിഎ / മാർക്കറ്റിങ് സ്പെഷലൈസേഷനോടെ  തത്തുല്യ പിജി ഡിപ്ലോമ (ഫുൾ‌ടൈം)

പ്രായപരിധി: 2018 സെപ്റ്റംബർ 27 ന് 23 – 30 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിനു അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്.വിമുക്‌ത ഭടൻമാർക്ക് അഞ്ചു വർഷം ഇളവ് ലഭിക്കും.

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്/ജെഎഒ)

ഒഴിവ്: 17 (ജനറൽ–6, എസ്‌സി–6, എസ്ടി– 1, ഒബിസി–4)

യോഗ്യത: സിഎ/ ഐസിഡബ്ല്യുഎ ജയം അല്ലെങ്കിൽ സിഎ ഇന്റർമീഡിയറ്റ് ജയവും കൊമേഴ്സ് ബിരുദവും പബ്ലിക്/പ്രൈവറ്റ് കമ്പനികളിൽ കുറഞ്ഞത് അഞ്ചു വർഷം യോഗ്യതാനന്തര ജോലിപരിചയവും. 

പ്രായപരിധി: 2018 ജനുവരി ഒന്നിന് 20 – 30 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിനു അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്.വിമുക്‌ത ഭടൻമാർക്ക് അഞ്ചു വർഷം ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ നടത്തും. വൈദ്യപരിശോധനയുമുണ്ടാകും. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. 

ശമ്പളം: 20600– 46500 രൂപ 

അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും 500 രൂപ. 

തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും  www.mtnl.net.inഎന്ന വെബ്സൈറ്റ് കാണുക.

Read More : Jobs and Career