Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിആർഡിഒയിൽ 150 അപ്രന്റിസ്

drdo

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റ് ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ വിഭാഗങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളുണ്ട്.  ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി തസ്തികയിൽ 90 ഒഴിവുകളും ഡിപ്ലോമ അപ്രന്റിസ് ട്രെയിനി, ഐടിഐ അപ്രന്റിസ് ട്രെയിനി  തസ്തികകളിൽ 30 ഒഴിവുകൾ വീതമുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 14. 

ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി: യോഗ്യത: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എൻജിനീയറിങ്,  എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ടെലികോം എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി എൻജിനീയറിങ്, മെറ്റലർജി/ മെറ്റീരിയൽ സയൻസ്, സിവിൽ വിഷയത്തിൽ ബിഇ/ ബിടെക്/ തത്തുല്യം

സ്റ്റൈപൻഡ്: പ്രതിമാസം 4984 രൂപ

ഡിപ്ലോമ അപ്രന്റിസ് ട്രെയിനി: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ടൂൾ ആൻഡ് ഡൈ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, കംപ്യൂട്ടർ സയൻസ്/ എൻജിനീയറിങ് വിഷയത്തിൽ ഡിപ്ലോമ

സ്റ്റൈപൻഡ്: 3542 രൂപ

ഐടിഐ അപ്രന്റിസ് ട്രെയിനി: മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്(സിഒപിഎ), മെക്കാനിക് മോട്ടോർ വെഹിക്കിൾ/ ഡീസൽ മെക്കാനിക് ട്രേഡുകളിൽ ഐടിഐ. 

സ്റ്റൈപൻഡ്:  സെമി സ്കിൽഡ് ജോലിക്കാർക്ക്  പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന്റെ 90%.

2016/2017/2018 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ പസായവർ മാത്രം അപേക്ഷിച്ചാൽ മതി. 2016നു മുൻപ് യോഗ്യതാ പരീക്ഷ പാസായവരും പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയുള്ളവരും അപേക്ഷിക്കേണ്ടതില്ല. 

പ്രായം: 18–27 വയസ്സ്. എസ്‌സി /എസ്ടി,  വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവു ലഭിക്കും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ ഉണ്ടായിരിക്കും.

ബിഇ/ ബിടെക്/ ഡിപ്ലോമ ഉദ്യോഗാർഥികൾ www.mhrdnats.gov.in എന്ന വെബ്സൈറ്റിലും ഐടിഐ ഉദ്യോഗാർഥികൾ എൻസിവിടി എംഐഎസ് പോർട്ടലിലും (https://ncvtmis.gov.in) റജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷയ്ക്കൊപ്പം ഈ റജിസ്ട്രേഷൻ നമ്പറും നൽകണം. 

അപേക്ഷിക്കേണ്ട വിധം: www.rac.gov.in എന്ന വെബ്സൈറ്റ് വഴിയോ  https://rac.gov.in/cgibin/2018/advt_gtre_apprentice/ എന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം.  ഇന്റർവ്യൂ സമയത്ത്  അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഹാജരാക്കണം. 

വിശദവിവരങ്ങൾക്ക്: www.drdo.gov.in

Read More : Jobs and Career