Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ 204 എസ്ഐ, കോൺസ്റ്റബിൾ

bsf

ബിഎസ്‌എഫ് എൻജിനീയറിങ് വിഭാഗത്തിൽ  സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികയിലെ 204 ഒഴിവിലേക്ക് അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.  സബ് ഇൻസ്പെക്ടർ തസ്തികയിൽ 139 ഒഴിവും  കോൺസ്റ്റബിൾ തസ്തികയിൽ 65 ഒഴിവുമാണുള്ളത്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ എട്ട്.

സബ് ഇൻസ്പെക്ടർ

സബ് ഇൻസ്പെക്ടർ(വർക്സ്), ജൂനിയർ എൻജിനീയർ/ സബ് ഇൻസ്പെക്ടർ(ഇലക്ട്രിക്കൽ) തസ്തികയിലാണ്  139 ഒഴിവുകളുള്ളത്.  

വിദ്യാഭ്യാസ യോഗ്യത തസ്‌തിക തിരിച്ചു ചുവടെ.

എസ്‌ഐ(വർക്സ്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ത്രിവൽസര ഡിപ്ലോമ. 

ജെഇ/എസ്‌ഐ(ഇലക്ട്രിക്കൽ): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള  ഇലക്ട്രിക്കൽ എൻജിനീയറിങ് ത്രിവൽസര ഡിപ്ലോമ. 

ഉയർന്ന പ്രായം: 30 വയസ്. 

ശമ്പളം: 35400–112400 രൂപ

അപേക്ഷാഫീസ്: 200 രൂപ. പോസ്റ്റൽ ഓർഡറായോ എസ്ബിഐ വഴി ഡിമാൻഡ് ഡ്രാഫ്റ്റായോ ഫീസടയ്ക്കണം. 

www.bsf.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ അയക്കുന്നതുൾപ്പെടെയുള്ള  വിശദവിവരങ്ങൾക്കു വെബ്സൈറ്റ് കാണുക. 

കോൺസ്റ്റബിൾ

കോൺസ്റ്റബിൾ തസ്തികയിൽ 65 ഒഴിവുകളിലേക്ക് സ്ത്രീകൾക്കും  അപേക്ഷിക്കാം.  ഗ്രൂപ്പ് സി (കംബാറ്റൈസ്ഡ്) തസ്തികയാണ്.  ജനറേറ്റർ മെക്കാനിക്, ലൈൻമാൻ, ജനറേറ്റർ ഓപ്പറേറ്റർ വിഭാഗങ്ങളിലാണ് അവസരം. 

വിദ്യാഭ്യാസ യോഗ്യത:  

പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. 

സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

ശമ്പളം: 21700–69100 രൂപ

പ്രായം: 18–25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ടായിരിക്കും. 

അപേക്ഷാഫീസ്: 100 രൂപ.  സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. 

അപേക്ഷ അയക്കുന്നതുൾപ്പെടെയുള്ള  വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.bsf.nic.in  

Read More : Jobs and Career