Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹകരണ ബാങ്കുകളിൽ 372 ഒഴിവ്

cseb

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ സെക്രട്ടറി/അസി.െസക്രട്ടറി, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിൽ നിലവിലുള്ള 372 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക. വിജ്ഞാപന തീയതി 13–09–2018. നമ്പർ 64/എൻ & എൽ/സിഎസ്ഇബി/18. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 വൈകിട്ട് അഞ്ച് വരെ.  

വിജ്ഞാപനം: 3/2018

നമ്പർ: 64/എൻ & എൽ /സിഎസ്ഇബി /18

വിജ്ഞാപന തീയതി: 13-09-2018

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 16-10-2018 (വൈകിട്ട് അ‍ഞ്ച് വരെ)

നിയമനരീതി: സഹകരണ സർവീസ് പരീക്ഷാബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്‌ചയുടെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്‌റ്റിൽ നിന്നും സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം. 

നിയമനഅധികാരി: ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ.

അടിസ്‌ഥാന യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ:

കാറ്റഗറി 1/2018/ 

എ: ജനറൽ മാനേജർ (ഒഴിവ്–1)

വിദ്യാഭ്യാസ യോഗ്യത: 

(I) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

(II) ബിസിനസ്സ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയോ അല്ലെങ്കിൽ അതിനു തത്തുല്യമായ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികൾ അംഗീകരിക്കുന്ന യോഗ്യത അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലെ അംഗത്വമോ, അല്ലെങ്കിൽ കൊമേഴ്‌സിൽ മാസ്റ്റേഴ്‌സ് ഡിഗ്രി (എം.കോം) (ഫിനാൻസ്) (ഐസിഡബ്ല്യുഎഐ) അല്ലെങ്കിൽ എം.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിങ്) കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ളത് പ്രത്യേക യോഗ്യതയുമായിരിക്കും..

(III) ഉദ്യോഗാർഥിക്ക് അക്കൗണ്ടിങ്, ബാങ്കിങ്, സഹകരണം, സാമ്പത്തിക ശാസ്ത്രം, ഫിനാൻസ്, നിയമം  എന്നിവയിൽ ഏതെങ്കിലും ഒന്നിലോ ഒന്നിൽ കൂടുതലോ വിഷയങ്ങളിലുള്ള പ്രത്യേക അറിവ് അല്ലെങ്കിൽ സഹകരണ ബാങ്ക് / സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതു/ദേശസാൽക്യത ബാങ്കുകളിൽ ഭരണ നിർവഹണ വിഭാഗത്തിലോ, മേൽ നോട്ട തസ്തികയിലോ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി  പരിചയം.

കാറ്റഗറി 1/2018 

ബി: സെക്രട്ടറി (ഒഴിവ്–10)

വിദ്യാഭ്യാസ യോഗ്യത :  

(i) 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാല ബിരുദവും: സഹകരണഹയർ ഡിപ്ലോമയും (കേരള  സംസ്ഥാന സഹകരണ യൂണിയന്റെ  എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബി.എം  അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ  എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) ജയിച്ചിരിക്കണം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നു ബി.എസ്‌സി (സഹകരണം & ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുളളതുമായ  50% മാർക്കിൽ  കുറയാത്ത ബി.കോം ബിരുദം.

കാറ്റഗറി 1/2018/

സി:  അസി.സെക്രട്ടറി (ഒഴിവ്–2 ),

ചീഫ് അക്കൗണ്ടന്റ് (ഒഴിവ്–1)

വിദ്യാഭ്യാസ  യോഗ്യത: 

(i) 50% മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്.‌ഡി.‌സി & ബി.എം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി.എം) 

അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സനൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) ജയിച്ചിരിക്കണം 

അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നും ബിഎസ്സി (സഹകരണം & ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ 50% മാർക്കിൽ കുറയാത്ത ബികോം ബിരുദം.

കാറ്റഗറി 1/2018

ഡി. സെക്രട്ടറി (ഒഴിവ്–6)

വിദ്യാഭ്യാസ യോഗ്യത: 

(i) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുളള സഹകരണം പ്രത്യേക വിഷയമായി എടുത്ത കോമേഴ്സിലെ ബിരുദം / ആർട്സിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) 

അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) 

അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായി എടുത്ത ഡിപ്ലോമാ ഇൻ റൂറൽ സർവീസ് അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബിഎസ്‌സി (സഹകരണം & ബാങ്കിങ്) ബിരുദവും. ‌

കാറ്റഗറി 1/2018 ബിയിലും സിയിലും പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

കാറ്റഗറി 2/2018  

ജൂനിയർ ക്ലാർക്ക് / കാഷ്യർ  (ഒഴിവ്–317)

വിദ്യാഭ്യാസ യോഗ്യത: 

(i) എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ആ ജില്ലയിലെ സഹകരണ സംഘം / ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി) കേരള സ്റ്റേറ്റ് സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി) തുല്യമായ യോഗ്യത അപേക്ഷിക്കുന്നതിലേയ്ക്കുളള അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം ബിരുദം / എച്ച്ഡിസി ഉള്ളവർക്കും കാറ്റഗറി 1/2018 ബി,സി,ഡി എന്നിവയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

കാറ്റഗറി 3/2018  

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഒഴിവ്–9)

വിദ്യാഭ്യാസ യോഗ്യത: 

1. ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്നുള്ള ബിടെക് ബിരുദം/കംപ്യൂട്ടർ സയൻസ് / എംസിഎ. 

2. സാമ്പത്തിക ഇടപാടുള്ള സ്ഥാപനത്തിൽ സിസ്റ്റം അ‍ഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ജോലി ചെയ്ത രണ്ടു വർഷത്തെ പ്രവൃത്തി പരിചയം

കാറ്റഗറി  4/2018/

ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഒഴിവ്–22)

വിദ്യാഭ്യാസ യോഗ്യത: 

1. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. 

2. കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്. 

3. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.

കാറ്റഗറി 5/2018, 

ടൈപ്പിസ്റ്റ് (ഒഴിവ്–4)

വിദ്യാഭ്യാസ യോഗ്യത:  എസ്എസ്എൽസി, അഥവാ തത്തുല്യ യോഗ്യതയും കെജിടിഇ ടൈപ്പ് റൈറ്റിങ്ങും (ലോവർ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പൊതു നിർദേശങ്ങൾ

പ്രായം: 1–1–2018 ൽ 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് തികയരുത്.  പട്ടിക ജാതി / പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവും മറ്റു പിന്നാക്ക വിഭാഗത്തിനും വിമുക്‌ത ഭടന്മാർക്കും മൂന്നു വർഷത്തെ ഇളവും വികലാംഗർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.

ശ്രദ്ധിക്കാൻ

ഇന്റർവ്യൂവിന് 20 മാർക്ക്. ഹാജരാകുന്നവർക്കെല്ലാം മൂന്നു മാർക്ക് ലഭിക്കും.

ഇന്റർവ്യൂവിന് അഞ്ചു മാർക്ക് ജില്ലാതല വെയിറ്റേജായി നൽകും. 

അപേക്ഷാഫോമിൽ സ്വന്തം ജില്ല വ്യക്‌തമാക്കണം.  

ഇന്റർവ്യൂ സമയത്ത് ബന്ധപ്പെട്ട അധികാരികളിൽനിന്നു ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്കും തസ്‌തികകളിലേക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ്:

ജനറൽ, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 150 രൂപ. ഇവർ ഒന്നിലധികം സംഘം/ബാങ്കുകളിലെ  തസ്‌തികകളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ 150 രൂപയ്‌ക്ക് പുറമെ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തികയ്‌ക്കും  50 രൂപ വീതം വേറെയും നൽകണം. പട്ടികജാതി/വർഗക്കാർക്ക് ഫീസ് 50 രൂപ മതി. ഇവർ ഒന്നിലധികം സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ 50 രൂപയ്‌ക്ക് പുറമെ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തിക/സംഘത്തിനും 50 രൂപ വീതം വേറെയും അടയ്‌ക്കണം. 

ഒന്നിൽ കൂടുതൽ തസ്‌തിക /സംഘത്തിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ഒരു ഡിമാൻഡ് ഡ്രാഫ്‌റ്റും മതി. 

അപേക്ഷാ ഫീസ്  ഫെഡറൽ ബാങ്ക്, കേരളസംസ്ഥാന സഹകരണബാങ്കുകളുടെ ബ്രാഞ്ചുകളിൽ  ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാം. (അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്‌സൈറ്റിൽ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്).  

അല്ലെങ്കിൽ   

ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവീസ് പരീക്ഷാ ബോർഡ‍് സെക്രട്ടറിയുടെ പേരിൽ  തിരുവനന്തപുരത്തു മാറാവുന്ന ക്രോസ് ചെയ്ത CTS പ്രകാരം മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. 

മറ്റു ബാങ്കുകളിൽ നിന്ന് എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്  പരീക്ഷാ ഫീസായി സ്വീകരിയ്ക്കില്ലെന്നുമാത്രമല്ല, അതോടൊപ്പമുള്ള അപേക്ഷ നിരസിയ്ക്കുകയും ചെയ്യും.

അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ്  അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യുകയും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിക്കുകയും വേണം. വിജ്ഞാപന തീയതിയ്ക്ക് ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ. 

അപേക്ഷിക്കേണ്ട വിധം:  

അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവയും വിമുക്‌തഭടൻ, അംഗവിഹീനർ എന്നിവർ അക്കാര്യവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി  അയയ്‌ക്കണം.  പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കാം. 

അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്‌ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 16-10-2018നു വൈകുന്നേരം അഞ്ചിനു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിച്ചിരിക്കണം. 

വിലാസം:  

സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്‌ഥാന സഹകരണ  ബാങ്ക് ബിൽഡിങ്, ഓവർബ്രിഡ്‌ജ്, ജനറൽ പോസ്‌റ്റ് ഓഫിസ്,  തിരുവനന്തപുരം–695001.

Job Tips >>