Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ESIC: 771 ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ

esic

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ വിവിധ ഇഎസ്ഐസി ആശുപത്രി/ഡിസ്പൻസറികളിൽ ഇൻഷുറൻസ്  മെഡിക്കൽ ഒാഫിസർ(ഐഎംഒ) ഗ്രേഡ്-II(അലോപതിക്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 771 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.

യോഗ്യത: മെഡിക്കൽ കൗൺസിൽ ചട്ടപ്രകാരം. റൊട്ടേറ്റിങ് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റജിസ്‌ട്രേഷൻ എന്നിവ വേണം.

പ്രായം  (10.11.2018ന്): 30 വയസു കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 53100–167800 രൂപ.

അപേക്ഷാഫീസ്: അപേക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ.    ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ടവിധം: അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും www.esic.nic.in  എന്ന വെബ്‌സൈറ്റ് കാണുക. 

Job Tips >>